ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഗാംഗുലി വീണ്ടും നൈറ്റ്‌ റൈഡേഴ്സ്‌ ക്യാപ്റ്റന്‍ (Dada backs as KKR captian)
Feedback Print Bookmark and Share
 
PRO
സൌരവ് ഗാംഗുലി വീണ്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായക സ്ഥാനത്ത്. കഴിഞ്ഞ സീസണില്‍ ഗാംഗുലിക്ക് പകരം നായകനായ ബ്രെണ്ടന്‍ മക്കല്ലം ദേശീയ ടീമിനു വേണ്ടി കളിക്കേണ്ടതിനാല്‍ ഐ പി എല്ലിന്‍റെ മൂന്നാം എഡിഷനില്‍ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് ദാദ വീണ്ടും കൊല്‍ക്കത്തയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

ഐ പി എല്ലിന്‍റെ ആദ്യ പതിപ്പില്‍ കൊല്‍ക്കത്തയുടെ നായകനായിരുന്ന ഗാംഗുലിയെ മാറ്റിയാണ് രണ്ടാം പതിപ്പില്‍ മക്കല്ലത്തെ നായകനാക്കിയത്. എന്നാല്‍ നായകനെ മാറ്റിയിട്ടും തോറ്റ് മടുത്ത കൊല്‍ക്കത്തയുടെ നായകസ്ഥാനത്തേക്ക് ഗാംഗുലിയെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പരിശീലകന്‍ ജോണ്‍ ബുക്കാനനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഐ പി എല്‍ രണ്ടാം എഡിഷന് തൊട്ട് മുന്‍പ് ഗാംഗുലിയെ മാറ്റിയത്.

മുന്‍ ശ്രീലങ്കന്‍ കോച്ച്‌ ഡേവ്‌ വാട്മോറാണ്‌ നൈറ്റ്‌ റൈഡേഴ്സിന്റെ പുതിയ കോച്ച്‌. നൈറ്റ്‌ റൈഡേഴ്സുമായി കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന്‌ വാട്മോര്‍ നാഷനല്‍ ക്രിക്കറ്റ്‌ അക്കാദമി പരിശീലക സ്ഥാനം രാജിവച്ചിരുന്നു. ഐ പി എല്ലിലെ ഭൂരിഭാഗം മത്സരങ്ങളിലും കൊല്‍ക്കത്ത ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജോണ്‍ ബുക്കാനനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഐ പി എല്ലിന്‍റെ മൂന്നാം പതിപ്പ് തുടങ്ങുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍