ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » അത്ഭുത ബാലന് സച്ചിനെ കാണണം (Sarfaraz Khan wants to meet his idol Sachin)
Feedback Print Bookmark and Share
 
ഓസ്ട്രേലിയക്കെതിരായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സെഞ്ച്വറിയെ എല്ലാവരും പാടിപ്പുകഴ്ത്തുമ്പോള്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത ഒരു അത്ഭുത ബാലന്‍ സച്ചിനെ കാണാനായി കാത്തിരിക്കുന്നു. ഹാരിഷ് ഷീല്‍ഡ് ട്രോഫിയില്‍ സച്ചിന്‍ കുറിച്ച 329 റണ്‍സും മറികടന്ന് 429 റണ്‍സ് അടിച്ചുകൂട്ടിയ സര്‍ഫ്രാസ് ഖാനാണ് സച്ചിനെ കാണണമെന്ന ദീര്‍ഘനാളത്തെ സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരിക്കുന്നത്.

തന്നെ സച്ചിനുമായി താരതമ്യം ചെയ്യരുതെന്നും സച്ചിന്‍ തന്‍റെ ആരാധനാ പുരുഷനാണെന്നും സര്‍ഫ്രാസ് ഖാന്‍ പറഞ്ഞു. സച്ചിന്‍റെ നേട്ടങ്ങളുടെ ഒരു ശതമാനം പോലും വരില്ല തന്‍റെ നേട്ടമെന്നും സര്‍ഫ്രാസ് ഖാന്‍ വ്യക്തമാക്കി.

സച്ചിനെ കാണാനായാല്‍ താന്‍ അനുഗ്രഹീതനാവുമെന്നും സര്‍ഫ്രാസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഒറ്റ രാത്രിക്കൊണ്ട് സൂപ്പര്‍താര പദവി കൈവന്നതിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും കഴിഞ്ഞ ദിവസങ്ങളിലെല്ലാം താന്‍ അഭിമുഖം നല്‍കി ക്ഷീണിച്ചുവെന്നും സര്‍ഫ്രാസ് പറഞ്ഞു.

ഇന്ത്യന്‍ എജുക്കേഷന്‍ സൊസൈറ്റിക്കെതിരായ മത്സരത്തിലാണ് റിസ്‌വി സ്കൂളിനു വേണ്ടി സര്‍ഫ്രാസ് 439 റണ്‍സ് അടിച്ചുകൂട്ടിയത്. 421 പന്തില്‍ 56 ഫോറും 12 സിക്സും അടങ്ങുന്നതായിരുന്നു സര്‍ഫ്രാസിന്‍റെ ഇന്നിംഗ്സ്. 1986ല്‍ ശാരദാശ്രം വിദ്യാമന്ദിര്‍ സ്കൂളിനുവേണ്ടി സഞ്ജീവ് ജാദവ് നേടിയ 421 റണ്‍സാണ് സര്‍ഫ്രാസ് പഴങ്കഥയാക്കിയത്.

എന്നാല്‍ സ്കൂള്‍ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് നേടിയതിന്‍റെ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്‍റെ ആര്‍തര്‍ കോളിന്‍സിനാണ്. 1899ല്‍ 13കാരനായിരുന്ന കോളിന്‍സ് 628 റണ്‍സാണ് ഒറ്റക്ക് അടിച്ചുക്കൂട്ടിയത്.1988ല്‍ ഇതേ ടൂര്‍ണമെന്‍റിലാണ് സച്ചിനും (329), വിനോദ് കാംബ്ലിയും (349) ചേര്‍ന്ന് 664 റണ്‍സിന്‍റെ ലോക റെക്കോര്‍ഡ് കൂട്ടുക്കെട്ടുണ്ടാക്കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍