ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഐ പി എല്‍ വിപുലീകരിക്കേണ്ടെന്ന് ബി സി സി ഐ (BCCI has reservations over IPL expansion plans)
Feedback Print Bookmark and Share
 
PRO
ഐ പി എല്‍ മത്സരങ്ങള്‍ വിപുലീകരിക്കാനുള്ള ലളിത് മോഡിയുടെ പദ്ധതിക്ക് ബി സി സി ഐയുടെ താല്‍ക്കാലിക വിലക്ക്. ഐ പി എല്‍ ടീമുകളുടെയും മത്സരങ്ങളുടെയും എണ്ണം കൂട്ടാനുള്ള തീരുമാനത്തിനാണ് ബി സി സി ഐ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഐ പി എല്‍ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്താക്കാനും മത്സരങ്ങളുടെ എണ്ണം 59ല്‍ നിന്ന് 94 ആക്കാനും ഇ വര്‍ഷം ആദ്യം ഐ പി എല്‍ ഭരണ സമിതി തീരുമാനിച്ചിരുന്നു.

ഐ പി എല്ലിന്‍റെ നാലാം എഡിഷന്‍ മുതലാണ് ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരാധിക്യം ഇന്ത്യന്‍ കളിക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി സി സി ഐയുടെ താല്‍ക്കാലിക വിലക്ക്. ഇതിനു പുറമെ അമിത ഉപയോഗം കാരണം പിച്ചുകളുടെ ഗുണനിലവാരം നശിക്കുന്നതും മത്സരങ്ങള്‍ കൂട്ടുന്നത് വിലക്കാന്‍ കാ‍രണമായി.

എന്നാല്‍ വിപുലീകരണ പദ്ധതിയെ ബി സി സി ഐ വിലക്കിയെന്ന വാര്‍ത്ത ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡി നിരസിച്ചു. എന്നാല്‍ ബി സി സി ഐ പ്രവര്‍ത്തക സമിതിയില്‍ ചില അംഗങ്ങള്‍ വിപുലീകരണ പദ്ധതിയെ എതിര്‍ത്തിരുന്നുവെന്നും ഇതിനര്‍ത്ഥം വിലക്കിയന്നല്ലെന്നും മോഡി പറഞ്ഞു. വിപുലീകരണ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മോഡി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍