ഓസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിലെ മൂന്നു റണ്‍സ് തോല്‍വിക്ക് കാരണം അവസാന നിമിഷം വരെ മനസ്സാന്നിധ്യം നിലനിര്‍ത്തുന്നതില്‍ കളിക്കാര്‍ പരാജയപ്പെട്ടതാണെന്ന് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. അവസാന ഓവറില്‍ അവസാന നിമിഷമാണ് തോറ്റതെന്ന് പറയാമെങ്കിലും ക്രിക്കറ്റ് എന്നത് മനസ്സുകളുടെ കളിയാണ്.
അവിടെയാണ് ഇന്ത്യക്ക് പിഴച്ചതെന്നും ധോണി പറഞ്ഞു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് പ്രധാനം. ഞാനും യുവരാജും ഗംഭീറും അടങ്ങുന്ന ബാറ്റിംഗ് നിര കുറച്ചു സമയം കൂടി ക്രീസില്‍ ചെലവഴിക്കാന്‍ തയ്യാറാവണമായിരുന്നു.
നമ്മുടെ മൂന്ന് പ്രധാന ബാറ്റ്‌സ്മാന്‍മര്‍ കാര്യമായി സ്കോര്‍ ചെയ്യാതിരുന്നിട്ടും ഓസീസ് സ്കോറിന് അടുത്തെത്താന്‍ നമുക്കായി. സച്ചിന്‍റെ പ്രകടനത്തെ പ്രകീര്‍ത്തിക്കാന്‍ വാക്കുകളില്ല. ബൌളിംഗ് ദുഷ്കരമായിരുന്നുവെങ്കിലും ബൌളര്‍മാര്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ധോണി പറഞ്ഞു.