ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഇന്ത്യക്ക് മുന്നില്‍ റണ്‍‌മല (India to climb run mountain)
Feedback Print Bookmark and Share
 
PRO
ഷെയിന്‍‌ വാട്സണ്‍ തിരികൊളുത്തിയ ബാറ്റിംഗ് വെടിക്കെട്ടിന് ഷോണ്‍ മാര്‍ഷും കാമറൂണ്‍ വൈറ്റും ചേര്‍ന്ന് ആളിക്കത്തിച്ചപ്പോള്‍ ഓസ്ട്രേലിക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ റണ്‍ മല. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്തു.

ഷെയിന്‍ വാട്സണാണ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ പേസ് ബൌളര്‍മാരെ കാഴ്ചക്കാരാക്കി വാട്‌സന്‍റെ ബാറ്റില്‍ നിന്ന് പന്ത് ഉയര്‍ന്നും താണും ബൌണ്ടറി കടന്നപ്പോള്‍ ഷോണ്‍ മാര്‍ഷ് സിംഗിളുകളിലൂടെ ഇന്നിംഗ്സ് കരുപ്പിടിപ്പിക്കുയായിരുന്നു. ഒടുവില്‍ ഹര്‍ഭജന്‍റെ പന്തില്‍ വാട്സണ്‍ (93) വീണതോടെ മാര്‍ഷ് വിശ്വരൂപം പുറത്തെടുത്തു.

112 പന്തില്‍ 112 റണ്‍സുമായി മാര്‍ഷ് ഓസീസ് ഇന്നിംഗ്സിന്‍റെ നെടുന്തൂണായപ്പോള്‍ കാമറൂണ്‍ വൈറ്റും (33 പന്തില്‍ 57), മൈക് ഹസിയും (22 പന്തില്‍ 31) റിക്കി പോണ്ടിംഗും (45 പന്തില്‍ 45) ഓസീസ് ഇന്നിംഗ്സിനെ ഉയരങ്ങളിലെത്തിച്ചു.

10 ഓഅവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗും ഏഴോവറില്‍ 36 റണ്‍സ് വഴങ്ങിയ യുവരാജ് സിംഗിനുമൊഴികെ മറ്റ് ഇന്ത്യ ബൌളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ റെക്കോര്‍ഡ്(13) തിരുത്താനും ഓസീസ് മറന്നില്ല. അഞ്ചു തവണ പന്ത് ആതിര്‍വരക്ക് മുകളിലൂടെ പന്തു പറത്തിയ കാമറൂണ്‍ വൈറ്റാണ് ഓസീസിനെ 350 കടത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍