ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഐ പിഎല്ലില്‍ കളിക്കാന്‍ പാക് താരങ്ങള്‍ക് അനുമതി (PCB give the 'go ahead' for players' participation in IPL-III)
Feedback Print Bookmark and Share
 
PRO
ഐ പി എല്ലില്‍ കളിക്കാന്‍ പാക് ക്രികറ്റ് താരങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അനുമതി. ബോര്‍ഡിന്‍റെ വിലക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം സീസണ്‍ പാക് താരങ്ങള്‍ക്ക് നഷ്ടമായിരുന്നു. അടുത്ത ഐ പി എല്‍ സീസണില്‍ കളിക്കുന്നതില്‍ നിന്ന് പാക് താരങ്ങളെ വിലക്കില്ലെന്ന് പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ബട്ട് പാക് താരങ്ങള്‍ക്ക് ഐ പി എല്ലില്‍ കളിക്കാന്‍ പച്ചക്കൊടി കാട്ടിയത്. പാക് കളിക്കാര്‍ക്കും അടുത്ത ഐ പി എല്ലില്‍ പ്രാതിനിധ്യം നല്‍കാമെന്ന് മോഡി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ബട്ട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറിലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഐ പി എല്ലില്‍ കളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പി സി ബി താരങ്ങളെ വിലക്കിയത്. അടുത്ത ഐ പി എല്‍ സീസണ്‍ കാലയളവില്‍ പാക് താരങ്ങള്‍ക്ക് മറ്റ് പരമ്പരയൊന്നുമില്ലാത്തതിനാല്‍ എല്ലാ കളിക്കാര്‍കും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ബട്ട് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍