ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » സെലക്ഷന്‍: അഫ്രീദിയെ യൂനിസ് ഒഴിവാക്കി (Younus gets Afridi ousted from tour selection committee)
Feedback Print Bookmark and Share
 
PRO
നായകന്‍ യൂനിസ് ഖാന്‍റെ ആവശ്യത്തെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെയും ടീം മാനേജര്‍ അബ്ദുള്‍ റാക്വിബിനെയും ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ക്യാപ്റ്റനും, കോച്ചും, മുഖ്യ സെലക്ടറും ചേര്‍ന്നായിരിക്കും ഇനിമുതല്‍ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക.

മുന്‍പ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ടീം മാനേജര്‍ക്കും വൈസ് ക്യാപ്റ്റനും അഭിപ്രായം പറയാന്‍ അവകാശമുണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് നായകസ്ഥാനം രാജിവെച്ച യൂനിസ് നായകനായി തിരിച്ചെത്തണമെങ്കില്‍ ഈ ഉപാധി അംഗീകരിക്കണമെന്ന് പി സി ബിയോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് സെലക്ടറുമായി ആലോചിച്ച് കോച്ചിനും നായകനും ചേര്‍ന്ന് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം നല്‍കണമെന്ന് യൂനിസ് പി സി ബിക്ക് മുന്‍പില്‍ നിബന്ധനവെച്ചിരുന്നു. വൈസ് ക്യാപ്റ്റന്‍റെയും ടീ മാനേജരുടെയും ഇടപെടലുകള്‍ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി വിവാദമുയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു യൂനിസിന്‍റെ ആവശ്യം. പാക് ടീമിലെ യൂനിസ്-അഫ്രീദി പോരിന് കൂടുതല്‍ എരിവ് പകരാന്‍ പുതിയ തീരുമാനം വഴിവെക്കുമെന്നാണ് കരുതുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍