ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഹെന്‍‌റിക്കസും പിന്‍‌മാറി; ഓസീസ് വിഷമവൃത്തത്തില്‍ (Aussie Henriques latest casualty on India tour)
Feedback Print Bookmark and Share
 
PRO
പരുക്കറ്റവരുടെ നിരകൊണ്ട് ഒരു പരുക്കന്‍ ടീമിനെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണോ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. കാര്യങ്ങളുടെ പോക്കു കണ്ടാല്‍ അങ്ങനെയാണ് തോന്നുക. പരമ്പക്ക് മുന്‍പേ വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍, കാളം ഫെര്‍ഗൂസന്‍, നഥാന്‍ ബ്രാക്കന്‍ തുടങ്ങിയവര്‍.

പരമ്പര പാതിവഴിക്കായപ്പോള്‍ ഓസീസിനെ പെരുവഴിയിലാക്കി ബ്രെറ്റ് ലീ, ടിം പെയ്ന്‍, ജെയിംസ് ഹോപ്സ്, പീറ്റര്‍ സിഡില്‍ എന്നിവര്‍. ഒടുവില്‍ ഇപ്പോഴിതാ ഓള്‍ റൌണ്ടര്‍ ഹെറിക്കസും. മിച്ചല്‍ ജോണ്‍സണ് നേരിയ പരുക്കുണ്ടെങ്കിലും അദ്ദേഹം നാളെ ഹൈദരാബാദില്‍ നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ കളിക്കുന്നുണ്ട്.
എന്നാല്‍ ഹെന്‍‌റിക്കസ് നാളത്തെ മത്സരത്തില്‍ കളിക്കില്ല. രണ്ടുപേരെ കൂടി തികച്ചാല്‍ ഓസീസിന് പരുക്കന്‍‌മാരുടെ ഒരു ടീം തന്നെ കെട്ടിപ്പടുക്കാം. ഒരു പരമ്പരക്കിടെ ഇത്രയും താ‍രങ്ങള്‍ക്ക് പരുക്കേല്‍ക്കുന്നത് അപൂര്‍വമാണ്.

കളിക്കാര്‍ക്ക് പരുക്കേറ്റത് നിരാജനകമാണെന്ന് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ ഒട്ടേറെ താരങ്ങള്‍ പിന്‍മാറിയതിനുശേഷവും പരമ്പര നേടാനായാല്‍ അത് തന്‍റെ ടീമിന്‍റെ ഏറ്റവും മികച്ച പ്രകടങ്ങളിലൊന്നായിരിക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍