ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » കശ്മീരില്‍ കളിക്കാന്‍ തയ്യാറെന്ന് സര്‍വീസസ് (We are willing to play against J&K in Srinagar: Raju)
Feedback Print Bookmark and Share
 
PRO
ഇനിയൊരു അവസരം നല്‍കുകയാണെങ്കില്‍ ജമ്മു കശ്മീരില്‍ രഞ്ജി ട്രോഫി മത്സരം കളിക്കാന്‍ തയ്യാറാണെന്ന് സര്‍വീസസ്. സര്‍വീസസിനു വേണ്ടി പ്രതിരോധ സഹമന്ത്രി പല്ലം രാജുവാണ് ഇക്കാര്യമറിയിച്ചത്. കശ്മീരില്‍ കളിക്കേണ്ടെന്ന തീരുമാനമെടുത്തത് താഴേതട്ടിലാണെന്നും അതിനാല്‍ തന്നെ ബി സി സി ഐ ഇനിയൊരു അവസരം കൂടി നല്‍കുകയാണെങ്കില്‍ കശ്മീരില്‍ കളിക്കാന്‍ സന്നദ്ധമാണെന്നും പല്ലം രാജു പറഞ്ഞു.

ജമ്മു കശ്മീരിനെതിരായ രഞ്ജി പ്ലേറ്റ് ലീഗ് മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്‍‌മാറിയതിനെ തുടര്‍ന്ന് സര്‍വീസസിനെ ഈ സീസണില്‍ കളിക്കുന്നതില്‍ നിന്ന് ബി സി സി ഐ വിലക്കിയിരുന്നു. ഇതിനുശേഷം ക്ഷമാപണവുമായി സര്‍വിസസ് പ്രതിനിധികള്‍ രംഗത്തു വന്നിരുന്നുവെങ്കിലും ബി സി സി ഐ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

സുരക്ഷാ കാരണങ്ങളുടെ പേരിലാണ് സര്‍വീസസ് പിന്‍‌മാറിയത്. മത്സരം തുടങ്ങാനായി ഇന്നലെ രാവിലെ ശ്രീനഗറിലെ ഷേര്‍-ഇ- കശ്മീര്‍ സ്റ്റേഡിയത്തില്‍ കശ്മീര്‍ താരങ്ങളും ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും കാത്തു നിന്നെങ്കിലും സര്‍വീസസ് ടീം എത്താതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കശ്മീര്‍ രഞ്ജി മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. കേരളം, മധ്യപ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, സര്‍വീസസ്, ആന്ധ്ര ടിമുകളാണ് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍