ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് 138 റണ്‍സിന്‍റെ ആധികാരിക വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 288 റണ്‍സിന്‍റെ വിജയ ലക്‍ഷ്യം പിന്തുടര്‍ന്ന കീവീസ് 149 റണ്‍സിന് പുറത്തായി.
50 പന്തില്‍ 70 റണ്‍സ് നേടുകയും രണ്ട് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത ഷാഹിദ് അഫ്രീദിയാണ് കളിയിലേ കേമന്‍. സ്കോര്‍: പാകിസ്ഥാന്‍ 287/9, ന്യൂസിലന്‍ഡ്: 39.2 ഓവറില്‍ 149 ന് ഓള്‍ ഔട്ട്.
ഓപ്പണര്‍ റെഡ്മണ്ട് (52), ബ്രെണ്ടന്‍ മക്കല്ലം (21), നായകന്‍ വെറ്റോറി (37) എന്നിവര്‍ മാത്രമെ കിവീ നിരയില്‍ രണ്ടക്കം കടന്നുള്ളു. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 75/4 എന്ന നിലയില്‍ നിന്നാണ് ഷാഹിദ് അഫ്രീദിയും കമ്രാന്‍ അക്‍മലും (43 പന്തില്‍ 67) ചേര്‍ന്ന നടത്തിയ പ്രത്യാക്രമണത്തിലൂടെ കരകയറിയത്.
നാലു ഫോറിന്‍റെയും മൂന്നു സ്കിസ്കിന്‍റെയും സഹായത്തോടെയാണ് അഫ്രീദി 70 റണ്‍സ് നേടിയത്. കീവീസിനായി ബോണ്ടും വെറ്റോറിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.