രഞ്ജി ട്രോഫി പ്ലേറ്റ് ലീഗ് മത്സരത്തില്‍ ആദ്യ ദിനം കേരളത്തിനെതിരെ ആന്ധ്രക്ക് ഭേദപ്പെട്ട സ്കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആന്ധ്ര അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ച്വറി നേടിയ വേണുഗോപാല്‍ റാവു നായകന്‍ ബി സുമന്ത് എന്നിവര്‍ മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. കേരളത്തിനു വേണ്ടി ശ്രീകുമാരന്‍ നായര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ആണ് കേരള ടീമിനെ നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍, സോണി ചെറുവത്തൂര്‍, സാംബശിവ ശര്‍മ, വി.എ. ജഗദീഷ്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, രോഹന്‍ പ്രേം, ശ്രീകുമാരന്‍ നായര്‍, റൈഫി വിന്‍സന്റ് ഗോമസ്, കെ. രാഗേഷ്, വിനന്‍ ജി. നായര്‍, പി. പ്രശാന്ത്, കെ.ആര്‍. ശ്രീജിത്ത്, സന്‍ജുസാംബന്‍, എന്‍. നിസാര്‍, സച്ചിന്‍ ബേബി എന്നിവരാണ് കേരള ടീമിലുള്ളത്.
ഐ.പി.എല്‍. താരം വൈ. വേണുഗോപാല്‍ റാവു, എല്‍.എന്‍. പ്രസാദ് റെഡ്ഡി, എച്ച്. പട്ടേല്‍, വി. മനോജ്‌സായ്, എ. രാകേഷ്, ഡി. സ്വരൂപ്കുമാര്‍, എ.എസ്.കെ. വര്‍മ, ജി.വി.എസ്. പ്രസാദ്, ജി. ശങ്കര്‍റാവു, ഡി. കല്യാണ്‍കൃഷ്ണ, പി. വിജയകുമാര്‍, ടി. അച്യുതറാവു, കെ. ഷാബുദ്ദീന്‍ എന്നിവരാണ് ആന്ധ്രടീമിലുള്ളത്.