ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » രഞ്ജി: സര്‍വീസസിനെ ബിസിസിഐ വിലക്കി (BCCI bans Services from Ranji Trophy)
Feedback Print Bookmark and Share
 
PRO
സുരക്ഷാ കാരണങ്ങളുടെ പേരില്‍ ജമ്മു കശ്മീരില്‍ നടക്കേണ്ടിയിരുന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് പിന്‍‌മാറിയ സര്‍വീസസ് ക്രിക്കറ്റ് ടീമിനെ ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബി സി സി ഐ വിലക്കി. സര്‍വീസസിനെതിരെ കൂടുതല്‍ നടപടിയെടുക്കണമോയെന്ന കാര്യത്തില്‍ ബി സി സി ഐയുടെ പ്രവര്‍ത്തക സമിതി യോഗം തീരുമാനമെടുക്കുമെന്ന് ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസന്‍ പറഞ്ഞു.

മത്സരം തുടങ്ങാനായി ഇന്ന് രാവിലെ ശ്രീനഗറിലെ ഷേര്‍-ഇ- കശ്മീര്‍ സ്റ്റേഡിയത്തില്‍ കശ്മീര്‍ താരങ്ങളും ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും കാത്തു നിന്നെങ്കിലും സര്‍വീസസ് ടീം എത്താതിനെ തുടര്‍ന്ന് മത്സരം ആരംഭിക്കാനായില്ല. അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കശ്മീര്‍ രഞ്ജി മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഗ്രൂപ്പ് ബിയിലെ പ്ലേറ്റ് മത്സരത്തില്‍ നിന്നാണ് സര്‍വീസസ് ടീം അവസാന നിമിഷം പിന്‍‌മാറിയത്. സര്‍വിസസിന്‍റെ നടപടി നിരാ‍ശാജനകമാണെന്നും പിന്‍‌മാറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെയും ബി സി സി ഐയെയും സമീപിക്കുമെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവത്തിന്‍റെ ഗൌരവം കണക്കിലെടുത്താണ് ബി സി സി ഐ അടിയന്തിര നടപടി സ്വീകരിച്ചത്. കേരളം, മധ്യപ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, സര്‍വീസസ്, ആന്ധ്ര ടിമുകളാണ് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍