ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » രഞ്ജി: ജമ്മുകശ്മീരിനെതിരായ മത്സരത്തില്‍ നിന്ന് സര്‍വീസസ് പിന്‍‌മാറി (Services team refuses to play in J&K, Farooq furious)
Feedback Print Bookmark and Share
 
PRO
സുരക്ഷാ കാരണങ്ങളുടെ പേരില്‍ സര്‍വീസസ് ക്രിക്കറ്റ് ടീം ജമ്മു കശ്മീരില്‍ നടക്കേണ്ടിയിരുന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് പിന്‍‌മാറി. ശ്രീനഗറില്‍ നടക്കേണ്ടിയിരുന്ന ഗ്രൂപ്പ് ബി പ്ലേറ്റ് മത്സരങ്ങളില്‍ നിന്നാണ് സര്‍വീസസ് ടീം പിന്‍‌മാറിയത്.

സര്‍വിസസിന്‍റെ നടപടി നിരാ‍ശാജനകമാണെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. സര്‍വീസസിന്‍റെ ഏകപക്ഷീയമായ പിന്‍‌മാറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെയും ബി സി സി ഐയെയും സമീപിക്കുമെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.

കേരളം, മധ്യപ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, സര്‍വീസസ്, ആന്ധ്ര ടിമുകളാണ് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്. ഒരു മാസം മുന്‍പ് കശ്മീര്‍ അണ്‌ടര്‍ 22 ക്രിക്കറ്റ്‌ ടീമിലെ ഒരു കളിക്കാരനെ ബാംഗ്ലൂരിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍‌വെച്ച് സ്ഫോടക വസ്തുക്കള്‍ കൈവശംവെച്ചതിന്‍റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് തേളിവില്ലാത്തതിന്‍റെ പേരില്‍ വിട്ടയക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് കശ്മീര്‍ താരങ്ങളെ ഒറ്റപ്പെടുത്തുന്ന നടപടിക്കെതിരെ ക്രിക്കറ്റ് ലോകത്തുനിന്ന് വന്‍ പ്രതിഷേധം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് സര്‍വീസസ് ഇപ്പോള്‍ പിന്‍‌മാറിയത് വിവാദമാകുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍