ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ബാറ്റിംഗ് നിര തകര്‍ന്നു; ഇന്ത്യയ്ക്ക് തോല്‍‌വി (We failed as a batting unit: Dhoni)
Feedback Print Bookmark and Share
 
ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടാമെന്ന ടീം ഇന്ത്യയുടെ മോഹങ്ങള്‍ തകര്‍ന്നു. ഏകദിനപരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ 24 റണ്‍സിനാണ് തോറ്റത്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഓസ്ട്രേലിയയെ 250 റണ്‍സില്‍ ഒതുക്കി.

എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക്‌ 46.4 ഓവറില്‍ 226 റണ്‍സ്‌ നേടാനെ കഴിഞ്ഞുള്ളൂ. ഇതോടെ ഏഴു മത്സരങ്ങളുള്ള പരമ്പരയില്‍ രണ്‌ട്‌ കളി വീതം ജയിച്ച്‌ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. 40 റണ്‍സ്‌ നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്‌ ഇന്ത്യയുടെ ടോപ്‌ സ്കോറര്‍. സേവാഗ്‌ (30), ധോണി (26), ഹര്‍ഭജന്‍ സിംഗ്‌ (31) എന്നിവര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ജയത്തിലെത്താന്‍ കഴിഞ്ഞില്ല.

പരുക്കിന്‍റെ പിടിയിലായ ഓസ്ട്രേലിയ ഇന്ത്യന്‍ ബൌളിംഗിനു മുന്നില്‍ പതറി. 49.2 ഓവറില്‍ 250 റണ്‍സിന്‌ ഓസീസ് ബാറ്റ്സമാന്‍‌മാരെല്ലാം പുറത്തായി. 71 പന്തില്‍ 62 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റിന്‍റെ പ്രകടനമാണ് ഓസീസിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. നായകന്‍ റിക്കി പോണ്ടിങ്‌ 52 റണ്‍സെടുത്തു വൈറ്റിന് മികച്ച പിന്തുണ നല്‍കി.

അതേസമയം, ബാറ്റ്സമാന്‍‌മാരെ കുറ്റപ്പെടുത്തി നായകന്‍ ധോണി വീണ്ടും രംഗത്തെത്തി. തോല്‍‌വിക്ക് കാരണം ബാറ്റ്‌സ്മാന്‍‌മാരുടെ അലസമായ മനോഭാവമാണെന്ന് ധോണി കുറ്റപ്പെടുത്തി. ബൌളിംഗിലും ഫീല്‍ഡിംഗിലും മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യ ബാറ്റിംഗ് പിച്ചായ മൊഹാലിയില്‍ ബാറ്റിംഗില്‍ നന്നെ പരാജയപ്പെട്ടെന്ന് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍