ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » കോട്‌ലയില്‍ നിന്ന് എഴു വെടിയുണ്ടകള്‍ കണ്ടെടുത്തു (7 cartilages found in Kotla Stadium)
Feedback Print Bookmark and Share
 
PRO
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം നടന്ന ഡല്‍ഹിയിലെ ഫിറോസ് ഷാ കോ‌ട്‌ലാ ഗ്രൌണ്ടിലെ വിശ്രമമുറിയില്‍ നിന്ന് മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ ഏഴു വെടിയുണ്ടകള്‍ കണ്ടെടുത്തതായി ഡല്‍ഹി പൊലീസ്. ശനിയാഴ്ച മത്സരം തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ മാത്രമുള്ളപ്പോഴാണ് സുരക്ഷാ പരിശോധനയില്‍ സ്റ്റേഡിയത്തിലെ വിശ്രമമുറിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തത്.

അതേസമയം അന്വേഷണത്തെബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. കളിക്കാര്‍ക്കായി വന്‍‌സുരക്ഷ ഒരുക്കിയെന്ന് ബി സി സി ഐ അവകാശപ്പെടുമ്പോഴും സ്റ്റേഡിയത്തിലെ വിശ്രമമുറിയില്‍ നിന്ന് തന്നെ തിരകള്‍ കണ്ടെടുത്തത് സുരക്ഷയെപ്പറ്റി അശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് ആയുധനിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാലാം ഏകദിന മത്സരത്തിനായി കഴിഞ്ഞ ദിവസം മൊഹാലിയിലെത്തിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, വൈസ് ക്യാപ്റ്റന്‍ യുവരാജ് സിംഗ്, സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ സുരക്ഷാചട്ടം ലംഘിച്ച് പുറത്തു‌പോയത് വിവാദമായിരിക്കേയാണ് പുതിയ വെളിപ്പെടുത്തലുമായി ഡല്‍ഹി പൊലീസ് രംഗത്തു വന്നിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍