ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ധോണിക്കും യുവിക്കുമെതിരെ പൊലീസ് പരാതി (Yuvi, Dhoni, Bhajji breach security protocol)
Feedback Print Bookmark and Share
 
PRO
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, വൈസ് ക്യാപ്റ്റന്‍ യുവരാജ് സിംഗ്, സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ സുരക്ഷാച്ചട്ടം ലംഘിച്ച് പുറത്തുപോയെന്ന് ചണ്ഡീഗഡ് പൊലീസിന്‍റെ പരാതി. ഇന്ന് നാലാം ഏകദിനത്തിനായി മൊഹാലിയിലെത്തിയ താരങ്ങള്‍ക്ക് വന്‍‌സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ എല്ലാം സുരക്ഷച്ചട്ടങ്ങളും ലംഘിച്ച് താരങ്ങള്‍ പുറത്തു പോയത് പൊലീസിന് തലവേദനയായി.

ആദ്യം യുവരാജ് സിംഗാണ് താരങ്ങള്‍ താമസിക്കുന്ന താജ് ഹോട്ടലില്‍ നിന്ന് വൈകിട്ട് ഏഴരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോയത്. അല്‍‌പ്പ സമയം കഴിഞ്ഞ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഹര്‍ഭജന്‍ സിംഗും സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ ഹോട്ടലില്‍ നിന്ന് പുറത്തു പോയതായി പൊലീസ് സൂപ്രണ്ട് എച്ച് എസ് ഡൂണ്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് കളിക്കാരുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് റോഷന്‍ ലാല്‍ തനിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡൂണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുരക്ഷാച്ചട്ടം ലംഘിച്ച കളിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കളിക്കാരുടെ സുരക്ഷക്കായി വന്‍‌സന്നാഹമൊരുക്കിയിരിക്കെ താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ശരിയായ നടപടിയല്ലെന്നും ഡൂണ്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ചണ്ഡീഗഡ് പൊലീസ് ബി സി സി ഐക്കും പരാതി നല്‍കുമെന്ന് സൂചനയുണ്ട്. ഇന്നത്തെ മത്സരത്തിനായി ഞായറാഴ്ച വൈകിട്ടാണ് താരങ്ങള്‍ ഹോട്ടലിലെത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍