പരുക്ക്: ഗംഭീറിന്‍റെ സെവാഗിന്‍റെയും കാര്യം സംശയത്തില്‍
മൊഹലി, ഞായര്‍, 1 നവംബര്‍ 2009( 17:53 IST )
നാളെ മൊഹാലിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ ഓപ്പണര്‍ വീരേന്ദര്‍ സേവാഗും ഗൌതം ഗംഭീറും കളിക്കുന്ന കാര്യം സംശയത്തില്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസീസ് ബൌളര്‍ പീറ്റര്‍ സിഡിലിന്‍റെ യോര്‍ക്കര്‍ ബോള്‍ ഇടത് കാലില്‍ കൊണ്ടാണ് സെവാഗിന് പരുക്കേറ്റത്. എന്നാല്‍, ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്‍റെ പുള്‍ ഷോട്ട് ചെവിക്ക് താഴെ കൊണ്ടാണ് ഗൌതം ഗംഭീറിന് പരുക്കു പറ്റിയത്.
ഗംഭീരും സെവാഗും കളിക്കുന്ന കാര്യം സംശയത്തിലായതോടെ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ദിനേഷ് കാര്‍ത്തികിനെ ടീമിലെടുക്കാന്‍ ബി സി സി ഐ തീരുമാനിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തിക് ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്ന് ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസന്‍ പറഞ്ഞു.
അതേസമയം, സെവാഗും ഗംഭീരും കളിക്കുമോ എന്നത് സംബന്ധിച്ചുള്ള അവസാന തീരുമാനം നാളെ രവിലെ അറിയാനാകൂ. ഏഴ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ നാലു റണ്‍സിന് ജയിച്ചിരുന്നു. ഓസീസ് ടീമും പരുക്കിന്‍റെ പിടിയിലാണ്. പരുക്കേറ്റ ബ്രെറ്റ് ലീയും വിക്കറ്റ് കീപ്പര്‍ പെയിനും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.