ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഇന്ത്യക്ക് നൂറില്‍ നൂറ് (Dhoni-Yuvraj dig deep to give India 2-1 lead)
Feedback Print Bookmark and Share
 
PRO
നൂറാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ സമസ്ത മേഖലകളിലും നിഷ്‌പ്രഭമാക്കി ധോണിപ്പട വിജയമധുരം നുണഞ്ഞു. ധോണിയും യുവരാജും ചേര്‍ന്നൊരുക്കിയ ആറു വിക്കറ്റിന്‍റെ ആധികാര ജയത്തോടെ പരമ്പരയില്‍ ഓസീസ് കരുത്തിന് ഒരുപടി മുന്നിലെത്താനും ടീം ഇന്ത്യക്കായി. സ്കോര്‍: ഓ‍സ്ട്രേലിയ: 229/5, ഇന്ത്യ: 48.2 ഓ‍വറില്‍ 230/4. പരമ്പരയിലെ നാലാം ഏകദിനം നാളെ മൊഹാലിയില്‍ നടക്കും.

ഓസീസ് ഉയര്‍ത്തിയ 230 എന്ന വിജയലക്ഷ്യത്തിലേക്കു തുടക്കത്തില്‍ പതറിനിന്ന ടീമിനെ മുന്നില്‍ നിന്ന് പടനയിച്ച നായകന്‍ ധോണിയും (95 പന്തില്‍ 70 നോട്ടൗട്ട്‌) ഉപനായകന്‍ യുവരാജ് സിംഗും (96 പന്തില്‍ 78) ചേര്‍ന്നാണ് അനായാ‍സം ലക്‍ഷ്യത്തിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 148 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ ഇന്ത്യന്‍ ജയം കൈയ്യെത്തും ദൂരത്തായിരുന്നു.

ഫിറോസ്‌ ഷാ കോട്‌ലയിലെ വേഗം കുറഞ്ഞ പിച്ചിലെ ശരാശരി സ്കോര്‍ 250ല്‍ താഴെയാണെന്നിരിക്കെ രണ്ടാമതു ബാറ്റ്‌ ചെയ്യുന്ന ഇന്ത്യയ്ക്ക്‌ 230 എന്ന വിജയലക്‍ഷ്യം അനായാസമായിരുന്നില്ല. പതിവിനു വിപരീതമായി സ്ട്രൈക്ക്‌ റേറ്റില്‍ പിന്നാക്കംനിന്ന സേവാഗ്‌ (25 പന്തില്‍ ഒരു ബൗണ്ടറിയടക്കം 11 റണ്‍സ്‌) ഒന്‍പതാം ഒാ‍വറില്‍ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലേക്കു വലിഞ്ഞു.

രക്ഷകനാകുമെന്നു കരുതിയ സച്ചിന്‍ പതിനാലാം ഓ‍വറില്‍ റണ്ണൗട്ടായതോടെ ഇന്ത്യയുടെ നില പരുങ്ങലിലാകുമെന്നായി സൂചന. സേവാഗിന്റെ മിഡില്‍ സ്റ്റാമ്പ്‌ തെറിപ്പിച്ച ജോണ്‍സണ്‍തന്നെയാണു സച്ചിനെ റണ്ണൌട്ടാക്കിയത്. തൊട്ടുപിന്നാലെ ഗംഭീറും (ആറ്‌) പുറത്തായതോടെ ഇന്ത്യ അപകടത്തിനരികിലായി. തുടര്‍ന്നാണു നായകനും ഉപനായകനും ഒന്നിച്ചത്‌.

വെടിക്കെട്ടു പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്കു ക്ഷമയിലും പക്വതയിലും സാവകാശം നെയ്‌തെടുത്ത ഒാ‍സ്ട്രേലിയന്‍ ഇന്നിങ്ങ്സാണു തുടക്കത്തില്‍ കാണാന്‍ കഴിഞ്ഞത്‌. ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് (59) തുടക്കമിട്ട ഓസീസ് ഇന്നിംഗ്സ് മെല്ലെയാണെങ്കിലും സുരക്ഷിതമായായിരുന്നു മുന്നോട്ട് നീങ്ങിയത്. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി നേടിയ ഹസി 82 പന്തില്‍ 81 റണ്‍സുമായി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ഹസി തന്നെയായിരുന്നു ഓസീസ് ഇന്നിംഗ്സിന്‍റെ അമരക്കാരന്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍