ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ബംഗ്ലാ ലീഗില്‍ കളിക്കുന്നതിന് മിസ്ബക്ക് വിലക്ക് (Another PCB snub to Misbah)
Feedback Print Bookmark and Share
 
ഏകദിന, ടെസ്റ്റ് ടീമുകളില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ബംഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള പാക് ക്രിക്കറ്റ് താരം മിസ്‌ബാ ഉള്‍ ഹഖിന്‍റെ നീക്കം പി സി ബി തടഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റില്‍ കളിക്കുന്നതിനു പകരം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കാനാണ് പി സി ബി മിസ്ബയോട് നിര്‍ദേശിച്ചത്.

ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ പ്രമുഖ ബംഗ്ലാദേശ് ക്ലബ്ബില്‍ കളിക്കാന്‍ മിസ്ബക്ക് വാഗ്ദാനം ലഭിച്ചിരുന്നു. ഇതിനായി മിസ്ബ പി സി ബിയുടെ അനുമതി തേടുകയായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് തനിക്ക് പി സി ബിയില്‍ നിന്ന് യാതൊരു ഔദ്യോഗിക നിര്‍ദേശങ്ങളും ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര ലീഗായ ക്വയ്ദ-ഇ-അസം ട്രോഫിയില്‍ കളിക്കണമെന്ന നിര്‍ദേശം മാത്രമേ ലഭിച്ചിട്ടില്ലെന്നും മിസ്‌ബ പറഞ്ഞു.

മോശം ഫോമിനെ തുടര്‍ന്നാണ് മിസ്ബയെ ഏകദിന- ടെസ്റ്റ് ടീമുകളില്‍ നിന്ന് ഒഴിവാക്കിയത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ മിസ്ബയുണ്ടായിരുന്നെങ്കിലും അവസാന ഇലവനില്‍ കാര്യമായ അവസരം ലഭിച്ചില്ല. ന്യൂസിലന്‍ഡിനെതിരെ ദുബായില്‍ നടക്കാനിരിക്കുന്ന ഏകദനിന പരമ്പരക്കുള്ള ടീമില്‍ നിന്നാണ് മിസ്ബയെ ഒഴിവാക്കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍