ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ലീ പിന്‍‌മാറി; പകരക്കാരനായില്ല (Brett Lee out of India series, returns to Australia)
Feedback Print Bookmark and Share
 
PRO
പ്രമുഖരുടെ പരുക്ക് മൂലം വലയുന്ന ഓസ്ട്രേലിയക്ക് മറ്റൊരു തിരിച്ചടി കൂടി. പരുക്ക് മൂലം രണ്ടാം ഏകദിനത്തില്‍ കളിക്കാതിരുന്ന ഫാസ്റ്റ് ബൌളര്‍ ബ്രെറ്റ് ലീ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കില്ല. ലീ ഇന്ന് നാട്ടിലേക്ക് മടങ്ങും.

ഇന്ന് രാവിലെ ലീ പരിശീലനത്തിനിറങ്ങിയിരുന്നു. അദ്ദേഹം 85 ശതമാനം കായികക്ഷമത കൈവരിച്ചതായി നായകന്‍ റിക്കി പോണ്ടിംഗ് അറിയിക്കുകയും ചെയ്തു. എന്നാല്‍ കൈമുട്ടിലെ പരുക്ക് ഭേദമാവാനായി കഴിക്കുന്ന മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ അദ്ദേഹത്തെ വിദഗ്ധ പരിശോധനക്കായി നാട്ടിലേക്കയക്കുകയാണെന്ന് ടീ ഫിസിയോ കെവിന്‍ സിംസ് പിന്നീട് അറിയിക്കുകയായിരുന്നു. ലീയുടെ പകരക്കാരനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ആദ്യ മത്സരത്തില്‍ ലീ കളിച്ചിരുന്നെങ്കിലും 10 ഓവര്‍ പൂര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൈക്കുഴക്ക് പരുക്കേറ്റ ഓള്‍ റൌണ്ടര്‍ ജെയിംസ് ഹോപ്സും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. പരുക്കിനെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍, കാളം ഫെര്‍ഗൂസന്‍ എന്നിവര്‍ പരമ്പരക്ക് മുന്‍പും ടിം പെയ്ന്‍ രണ്ടാം ഏകദിനത്തിനു ശേഷവും പിന്‍‌മാറിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍