ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » നൂറാം ഏകദിനത്തില്‍ ജയം തേടി ഇന്ത്യ (India seek to maintain momentum against depleted Aus)
Feedback Print Bookmark and Share
 
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന മത്സരങ്ങള്‍ക്ക് ഇന്ന് നൂറ് തികയുകയാണ്. 1980 ഡിസംബര്‍ ആറിന് മെല്‍ബണില്‍ നടന്ന പോരാട്ടത്തില്‍ ആരംഭിക്കുന്ന ചരിത്രത്തില്‍, 58 ജയങ്ങളുമായി ഓസ്‌ട്രേലിയ മുന്നിട്ടു നില്‍ക്കുമ്പോള്‍ 33 തവണയാണ് ഇന്ത്യ വിജയിച്ചത്.

നൂറാമത്തെ മത്സരത്തില്‍ വിജയം നേടി ചരിത്രം കുറിയ്ക്കുക എന്ന ലക്‍ഷ്യവുമായാണ് ഇരു ടീമുകളും ഇന്ന് കളിക്കാനിറങ്ങുന്നത്. പരുക്കിന്‍റെ പിടിയിലായ ഓസീസിനെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍പ്പിച്ച് ലീഡ് നേടാന്‍ ധോനിയും സംഘവും ഇറങ്ങുന്നു. പകലും രാത്രി മത്സരത്തില്‍ ടോസ് ഏറെ നിര്‍ണ്ണായകമായിരിക്കും.

ഓസീസ് പേസ് ബൌളര്‍ ബ്രെറ്റ് ലീക്കും ജയിംസ് ഹോപ്സിനും പിന്നാലെ വിക്കറ്റ് കീപ്പര്‍ ടിം പെയ്നും പരുക്കേറ്റു മടങ്ങിയപ്പോള്‍ ഓസീസ് ഭീതിയിലാണ്. കഴിഞ്ഞ മത്സരത്തിലെ ബൌളിംഗ് പരാജയമാണ് ഓസീസിന് വന്‍ തോല്‍‌വി സമ്മാനിച്ചത്. ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാണെങ്കിലും ബൌളിംഗില്‍ ചില പാളിച്ചകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഓപ്പണര്‍ സച്ചിന്‍ കൂടി ഫോമിലെത്തി കഴിഞ്ഞാല്‍ ബാറ്റിംഗ് നിര പൂര്‍ണ്ണ ശക്തിയിലെത്തും. സ്പിന്നര്‍മാരെ ഫിറോഷ് ഷാ കോട്‌ല പിച്ചില്‍ ഹര്‍ഭജന്‍ സിങ്ങിനെ തുണയ്ക്കാന്‍ രവീന്ദ്ര ജഡേജയും യുവരാജ് സിംഗുമുണ്ടാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജഡേജയുടെ ബൗളിങ് മികച്ചതായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍