ന്യൂഡല്‍ഹി, വെള്ളി, 30 ഒക്ടോബര്‍ 2009( 15:48 IST )
PRO
പ്രമുഖരുടെ പ്രുക്ക മൂലം വലയുന്ന ഓസ്ട്രേലിയക്ക് മൂന്നാം ഏകദിനത്തിലും ഫാസ്റ്റ് ബൌളര്‍ ബ്രെലീയുടെയും ഓള്‍റൌണ്ടര്‍ ജെയിംസ് ഹോപ്സിന്‍റെയും സേവനം നഷ്ടമാവും. ഇരുവരും നാളെ കളിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കി. പരുക്കിനെ തുടര്‍ന്ന് ഇരുവരും രണ്ടാം ഏകദിനത്തില്‍ കളിച്ചിരുന്നില്ല.
ലീയുടെ അഭാവത്തില്‍ ദുര്‍ബലമായ ഓസീസ് ബൌളിംഗ് നിരക്കെതിരെ ഇന്ത്യ 350 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്യുകയും ചെയ്തു. ഹോപ്സിന് സറ്റാന്‍ഡ് ബൈ ആയി ടീമിലെടുത്ത ന്യൂസൌത്ത് വെയില്‍സ് ഓള്‍ റൌണ്ടര്‍ മോയ്സ് ഹെന്‍റിക്കസിന് നാളെ അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
ഹോപ്സിന്‍റെയും ലീയുടെയും കൈക്കുഴക്കാണ് പരുക്ക്. ഫാസ്റ്റ് ബൌളര്‍ മിച്ചല്‍ ജോണ്‍സണ് ഇടതു കാല്‍ക്കുഴക്ക് പരുക്കേറ്റിരുന്നെങ്കിലും രണ്ടാം ഏകദിനത്തില്‍ ജോണ്‍സണ്‍ കളിച്ചിരുന്നു. ഇതിനു പുറമെയാണ് വിക്കറ്റ് കീപ്പം ടിം പെയ്‌ന്‍ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത്. പെയ്‌നിനു പകരം ഗ്രഹാം മനോ നാളെ ഓസീസി നിരയില്‍ കളിക്കും.