ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » രോഹിതും കാര്‍ത്തിക്കും ന്യൂസൌത്ത്‌വെയില്‍‌സിലേക്ക് (NSW approach Rohit Sharma and Dinesh Karthik)
Feedback Print Bookmark and Share
 
PRO
ഡെക്കാന്‍ ചാര്‍ജേഴ്സ് താരം രോഹിത് ശര്‍മയെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരം ദിനേശ് കാര്‍ത്തിക്കിനെയും സ്വന്തമാക്കാന്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 ജേതാക്കളായ ഓസ്ട്രേലിയന്‍ ടീം ന്യൂ‌സൌത്ത്‌ വെയില്‍‌സ് ശ്രമം തുടങ്ങി. ട്രിനിഡാഡ് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ സ്വന്തമാക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് വെയില്‍‌സ് ഇന്ത്യന്‍ താരങ്ങളെ നോട്ടമിട്ടത്.

രോഹിതിനെ സ്വന്തമാക്കാനായി ചാര്‍ജേഴ്സ് നായക ആദം ഗില്‍ക്രിസ്റ്റുമായും ഡല്‍ഹി ടീം അധികൃതരുമായും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്ന് വെയില്‍‌സ് കോച്ച് മാത്യു മോട്ട് പറഞ്ഞു. രോഹിതിനെ അണ്ടര്‍ 19 കാലഘട്ടം മുതലേ അറിയാമെന്നും അദ്ദേഹം ഒരു ലോകോത്തര കളിക്കാരനാണെന്നതില്‍ സംശയമില്ലെന്നും മോട്ട് വ്യക്തമാക്കി. കാര്‍ത്തിക്കിനെ സ്വന്തമാക്കാനായി ഡല്‍ഹി ടീം മാനേജ്മെന്‍റുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് മോട്ട് വ്യക്തമാക്കി.

വെയില്‍‌സില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കാര്‍ത്തിക് പറഞ്ഞു.ശ്രീലനക്ന്‍ നായകന്‍ കുമാര്‍ സംഗക്കാരയുമായും വെയില്‍‌സ് വാക്കാല്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ടൂര്‍ണ്മെന്‍റായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന ഡിസംബര്‍ 27ന് തൊട്ടടുത്ത ദിവസമാണ് ഓസ്ട്രേലിയയില്‍ ആഭ്യന്തര ട്വന്‍റി-20 ലീഗ് തുടങ്ങുന്നത്. ഡിസംബര്‍ 30നാണ് വെയില്‍‌സിന്‍റെ ആദ്യ മത്സരം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍