ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഡേവിഡ് ഷെപ്പേര്‍ഡ് അന്തരിച്ചു (Former umpire David Shepherd dies)
Feedback Print Bookmark and Share
 
ക്രിക്കറ്റ് ലോകം കണ്ട എറ്റവും ബഹുമാന്യനും ജനകീയനുമായ അമ്പയര്‍മരിലൊരാളായിരുന്ന ഡേവിഡ് ഷെപ്പേര്‍ഡ് (68) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. സ്വതസിദ്ധമായ നര്‍മം കൊണ്ടും രസകരമായ ചില അന്ധവിശ്വാസങ്ങള്‍ക്കൊണ്ടും കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന ഷെപ്പേര്‍ഡ് മൂന്ന് ലോകകപ്പ് ഫൈനലുകളിലടക്കം 172 ഏകദിനങ്ങളിലും 92 ടെസ്റ്റുകളിലും കളി നിയന്ത്രിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് വിശ്വാസപ്രകാരം നിര്‍ഭാഗ്യത്തിന്‍റെ നമ്പറായ 111ല്‍ സ്കോര്‍ എത്തിയാല്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന ഷെപ്പേര്‍ഡിന്‍റെ ചിത്രം കാണികളുടെയും കളിക്കാരുടെയും മനസ്സില്‍ ചിരിയൂറുന്ന ഓര്‍മയാണ്. 1965 മുതല്‍ 79 വരെ ഇംഗ്ലീഷ് കൗണ്ടിയില്‍ ഗ്ലസ്റ്റര്‍ഷയറിനുവേണ്ടി കളിച്ച ഷെപ്പേഡ് 10,672 റണ്‍സ് നേടിയിട്ടുണ്ട്.

1981ലാണ് ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അമ്പയറാകുന്നത്. നാലു വര്‍ഷം കഴിഞ്ഞ് ആഷസ് പരമ്പരയില്‍ ടെസ്റ്റ് അമ്പയറായി അരങ്ങേറ്റം കുറിച്ചു. 2005ല്‍ കിങ്‌സ്റ്റണില്‍ വെസ്റ്റിന്‍ഡീസും പാകിസ്ഥാനും തമ്മില്‍ നടന്ന ടെസ്റ്റാണ് ഷെപ്പേഡ് അവസാനമായി നിയന്ത്രിച്ചത്. അതേ വര്‍ഷം ഓവലിലായിരുന്നു അവസാന ഏകദിനം.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍