എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ടീമംഗങ്ങള്‍ക്ക് തന്നോട് ധൈര്യപൂര്‍വം പറയാമെന്ന് പാക് ക്യാപ്റ്റന്‍ യൂനിസ് ഖാന്‍. കളിക്കാരുടെ ആശയവിനിമയമില്ലായ്മ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും യൂനിസ് പറഞ്ഞു. ചില കളിക്കാര്‍ക്ക് യൂനിസുമായി പ്രശ്നമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തോട് അത് നേരിട്ടുപറയാന്‍ അവര്‍ക്ക് ധൈര്യമില്ലെന്നുമുള്ള വൈസ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യൂനിസ്.
കളിക്കാര്‍ക്ക് അവരുടെ അവകാശം നേടിയെടുക്കാനും അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനും എന്നെയോ മനേജ്മെന്‍റിനെയോ ധൈര്യപൂര്‍വം സമീപിക്കാം. കളിക്കാരുമായുള്ള ആശയവിനിമയത്തില്‍ തന്‍റെ ഭാഗത്തുനിന്ന് പിഴവ് പറ്റിയിട്ടുണ്ടെന്ന അഫ്രീദിയുടെ ആരോപണം ശരിയല്ലെന്നും യൂനിസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ താനല്ല ടീം മാനേജ്‌മെന്‍റാണ് ഉത്തരവാദി യൂനിസ് പറഞ്ഞു.
യൂനിസ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ ഏകദിനപരമ്പരക്കുള്ള ടീ മാനേജരെയും അദ്ദേഹത്തിന്‍റെ സഹായിയെയും പി സി ബി മാറ്റിയിരുന്നു. തനിക്കെതിരെ പരാതിയുമയി ചില കളിക്കാര്‍ പി സി ബി ചെയര്‍മാനെ സമീപിച്ചിരുന്നുവെന്ന വാര്‍ത്ത യൂനിസ് ശരിവെച്ചു. ചിലകളിക്കാര്‍ പരാതിയുമായി ചെയര്‍മാനെ കണ്ടിരുന്നു.
എന്‍റെ അഭിപ്രായത്തില്‍ അവര്‍ ടീമിലെ ഏറ്റ്വൌം ദുര്‍ബല കണ്ണികളാണ്. കാരണം പരാതിയുണ്ടെങ്കില്‍ എന്നോട് നേരിട്ട് പറയുകയായിരുന്നു വെണ്ടിയിരുന്നത്. എങ്കില്‍ ഞാനതിന് പരിഹാരം കാണാന്‍ ശ്രമിക്കുമായിരുന്നു. പാകിസ്ഥാന്‍ നായകനായിരിക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല. ഷൊയൈബ് നായകനായിരിക്കുമ്പോള്‍ സമ്മര്‍ദം അകറ്റാനായി തുടര്‍ച്ചയായി പുകവലിച്ചിരുന്നത് ഞാനോര്‍ക്കുന്നു. നായകനെന്ന നിലയില്‍ എല്ലാ കളിക്കാരുമായും ആശയവിനിമയം നടത്തിയിരുന്നുവെന്നും യൂനിസ് പറഞ്ഞു.പറഞ്ഞു.