ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » പരിശീലകനാവാന്‍ ഫ്ലെമിംഗ് ഇല്ല (Fleming says no to New Zealand job)
Feedback Print Bookmark and Share
 
PRO
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാനില്ലെന്ന് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്. ആന്‍ഡി മോള്‍സിന് പകരക്കാരനായി ഫ്ലെമിംഗ് നിയമിതനായേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലെമിംഗിനെ പരിശീലകനാക്കുന്നതിനെ നായകന്‍ ഡാനിയേല്‍ വെറ്റോറിയും പിന്തുണച്ചിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പരിശീകലവേഷമണിയാന്‍ തനിക്ക് താല്‍‌പ്പര്യമില്ലെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ സംതൃപ്തനാണ്. കുടുംബവുമായി കഴിയുന്നതിനാണ് ഞാനിപ്പോള്‍ മുന്‍‌ഗണന നല്‍കുന്നത്. അതിനാല്‍ തന്നെ പരിശീലകനാവാന്‍ എനിക്ക് സമയവും ആഗ്രഹവുമില്ല-ഫ്ലെമിംഗ് പറഞ്ഞു.

ഒരു ദശകത്തോളം ന്യൂസിലന്‍ഡ് ക്യാപ്റ്റനായിരുന്ന ഫ്ലെമിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ബുദ്ധിമാന്‍‌രായ നായകരില്‍ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷംവരെ കൂടെക്കളിച്ച താരങ്ങളെ പരിശീലിപ്പിക്കുന്നത് ഉചിതമായിരികില്ലെന്നാണ് ഫ്ലെമിംഗിന്‍റെ നിലപാട്.

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനാണ് ഫ്ലെമിംഗ്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ജോണ്‍ റൈറ്റ്, സ്റ്റീവ് റിക്സണ്‍ എന്നിവരെയും കീവീസ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍