നാഗ്പുര്‍, ബുധന്‍, 28 ഒക്ടോബര്‍ 2009( 10:36 IST )
PRO
ഓസ്ട്രേലിയിക്കെതിരായ ആദ്യ മത്സരത്തില്‍ നേരിയ തോല്‍വി മറന്ന് ഏകദിന പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ ഇന്നിറിങ്ങുന്നു. യുവരാജ് സിംഗിന്‍റെ തിരിച്ചുവരവിലൂടെ കൂടുതല്‍ കരുത്തരായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കില്‍ രണ്ട് പ്രമുഖ ബൌളര്‍മാരുടെയും ഒരു ഓള്‍ റൌണ്ടറുടെയും അഭാവത്തില്‍ കരുത്തു ചോര്‍ന്ന നിലയിലാണ് ഓസീസ് ലീഡ് കാക്കാനിറങ്ങുന്നത്.
ബാറ്റിങ്ങിലും ബൌളിംഗിലും യുവിയുടെ സാന്നിധ്യം ഇന്ത്യക്ക് കരുത്തുപകരുമെങ്കിലും ബൌളിംഗിലെയും ഫീല്‍ഡിംഗിലെയും പോരായ്‌മ ഇന്ത്യക്ക് തലവേദനയായി നില്‍ക്കുന്നുണ്ട്. യുവരാജ് തിരിച്ചുവരുമ്പോള്‍ വിരാട് കോലിയോ രവീന്ദ്ര ജഡേജയോ പുറത്തിരിക്കേണ്ടി വരും. പ്രവീണ്‍ കുമാറിന് പകരം മുനാഫ് പട്ടേലിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഓസീസ് നിരയില്‍ ബ്രെറ്റ്‌ലീയും ജെയിംസ് ഹോപ്‌സും ഇന്ന് കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. മിച്ചല്‍ ജോണ്‍സന്‍റെ കാര്യത്തില്‍ അവസാന നിമിഷമേ തീരുമാനമെടുക്കൂ. ഹോപ്‌സിന് പകരക്കാരനായി ന്യൂസൗത്ത് വെയ്ല്‍സ് ഓള്‍റൗണ്ടര്‍ മോയ്‌സസ് ഹെന്റിക്കസിനെ സ്റ്റാന്‍ഡ് ബൈ ആയി നിശ്ചയിച്ചിട്ടുണ്ട്.
ബെന്‍ ഹില്‍ഫനോസ് ഓസീസ് \ഇലവനില്‍ സ്ഥാനം പിടിച്ചേക്കുമെന്നാണ് കരുതുന്നത്. ജോണ്‍സണ്‍ കളിച്ചില്ലെങ്കില്‍, ഡൂഗ് ബോളിങ്ങറും ആദ്യ ഇലവനിലെത്തും.