ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » “ഞാന്‍ പണ്ടേ ശാഠ്യക്കാരന്‍“: ഹര്‍ഭജന്‍ സിംഗ് (I have been stubborn since my younger:Harbhajan Singh)
Feedback Print Bookmark and Share
 
PRO
പണ്ടുമുതലേ താനൊരു ശാഠ്യക്കാരനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ഓസ്ട്രേലിയന്‍ താരങ്ങളുമായി മുന്‍‌പ് ഉണ്ടായ വിവാദങ്ങള്‍ പരാമര്‍ശിക്കവേ അണ് ചെറുപ്പം മുതല്‍ ദുര്‍വ്വാശിയും നിര്‍ബ്ബന്ധബുദ്ധിയുമുള്ള ഒരാളാണ് താനെന്ന് ഹര്‍ഭജന്‍ തുറന്ന് പറഞ്ഞത്. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാജി.

ആരും എന്‍റെ തലയില്‍ കയറി ഇരിക്കുന്നത് എനിക്ക് ഇഷ്ടപ്പെടില്ല. ഹര്‍ഭജന്‍ പറഞ്ഞു. കുട്ടുകാരെ തേടി ക്രിക്കറ്റ് ഫീല്‍ഡിന് പുറത്തേക്ക് പോകുന്നത് തനിക്കിഷ്ടമല്ലെന്നും ഭാജി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് വേണ്ടിയാണ് താന്‍ കളിക്കുന്നത്. തന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ഹര്‍ഭജന്‍ പറഞ്ഞു.

ഓസ്ട്രേലിയ ലോകത്തെ മികച്ച ടീമും അഭിമാനിതരായ എതിരാളികളുമാണ്. കഴിയുന്ന വിധത്തില്‍ മികച്ച പ്രകടനത്തിനാണ് താന്‍ ശ്രമിക്കുന്നതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ആന്‍ഡ്രൂ സൈമണ്ട്സിനെ വംശീയപ്പേരുവിളിച്ച് ആക്ഷേപിച്ചതും ഐപി‌എല്‍ കളിക്കിടെ ശ്രീശാന്തിനെ മര്‍ദ്ദിച്ചതും ഹര്‍ഭജനെ വിവാദക്കുരുക്കിലാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍