ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ലീയും മിച്ചലും രണ്ടാം ഏകദിനത്തിനില്ല (Injured Lee and Johnson miss second ODI)
Feedback Print Bookmark and Share
 
PRO
ഓസ്ട്രേലിയയുടെ ബൌളിംഗ് തുറുപ്പുചീട്ടുകളായ ബ്രെറ്റ് ലീയും മിച്ചല്‍ ജോണ്‍സണും ബുധനാഴ്ച ഇന്ത്യയ്ക്കെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ കളിക്കില്ല. പരുക്ക് മൂലമാണ് ഇരുവരെയും ഒഴിവാക്കിയത്.

ലീയുടെ വലത് കൈമുട്ടിനും ജോണ്‍സന്‍റെ ഇടത് കാല്‍ക്കുഴയ്ക്കുമാണ് പരുക്ക്. മറ്റൊരു ബൌളര്‍ ജെയിംസ് ഹോപ്സും നാഗ്പൂര്‍ ഏകദിനത്തില്‍ ഇറങ്ങില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. മൂവരുടെയും ഒന്നിച്ചുള്ള പിന്‍‌മാറ്റം ഓസീസ് ബൌളിംഗിനെ പ്രതിസന്ധിയിലാക്കും.

ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടിയ ന്യൂ സൌത്ത് വെ‌യ്‌ല്‍‌സിന്‍റെ ബൌളര്‍ ഹെന്‍‌റിക്യൂസിനെ ഓസീസ് മടക്കി വിളിച്ചിട്ടുണ്ട്. നാലാം ഏകദിനം വരെ ഹെന്‍‌റിക്യൂസ് ഓസീ‍സ് ടീമിനൊപ്പം ഉണ്ടാകുമെന്ന് സെലക്ഷന്‍ ചെയര്‍മാന്‍ ആന്‍ഡ്രൂ ഹിഡിച്ച് വ്യക്തമാക്കി.

ലീയുടെയും ജോണ്‍സന്‍റെയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. എന്നാല്‍ കൈക്കുഴയ്ക്ക് പരുക്കേറ്റ ഹോപ്സിന് രണ്ട് മത്സരത്തിലെങ്കിലും വിട്ടുനില്‍ക്കേണ്ടിവരും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍