ഏകദിന പരമ്പരക്ക് മുന്നൊടിയായി നടന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 ടൂര്‍ണമെന്‍റ് ഓസ്ട്രേലിയയുടെ ഒരുക്കങ്ങളെ ബാധിച്ചുവെന്ന് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. ടൂര്‍ണമെന്‍റില്‍ കിരീടം നേടിയ ന്യൂ സൌത്ത്‌വെയില്‍സിന്‍റെ മൂന്ന് താരങ്ങള്‍ ഓസീസ് നിരയില്‍ കളിക്കേണ്ടവരായിരുന്നു. എന്നാല്‍ ഇവര്‍ക്ക് മത്സരത്തിന്‍റെ തലേന്ന് വൈകിട്ട് മാത്രമാണ് ടീമിനൊപ്പം ചേരാനായത്.
ടീം മീറ്റിംഗ് പോലും പൂര്‍ത്തിയായശേഷമാണ് സൌത്ത്‌വെയില്‍സ് താരങ്ങളായ ബ്രെറ്റ് ലീ, നഥാന്‍ ഹൌറിറ്റ്സ്, ഡൌ ബോളിംഗര്‍ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നതെന്നും പോണ്ടിംഗ് പറഞ്ഞു. ടീം മീറ്റിംഗ് പൂര്‍ത്തിയായ ശേഷം രാത്രൈ എട്ടരയൊടെയാണ് മൂന്ന് താരങ്ങളും ഹൈദരാബാദില്‍ നിന്ന് വഡോദരയിലെത്തിയത്. പിറ്റേന്ന് കാലത്ത് ഏഴു മണിയോടെ മത്സരത്തിനായി ഗ്രൌണ്ടിലേക്ക് പോകേണ്ടിയും വന്നു.
ഇത് ടീമിന്‍റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനെ സാരമായി ബാധിച്ചു. ഹൌറിറ്റ്സും ലീയും അവസാന ഇലവനില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ആറോവര്‍ മാത്രമാണ് ലീക്ക് എറിയാനായത്. കൈമുട്ടിന് ചെറിയ വേദന ഉണ്ടെന്ന് അറിയിച്ചതിനാലാണ് ലീയ്ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്നതെന്നും പോണ്ടിംഗ് വ്യക്തമാക്കി.