ഓള്‍ റൌണ്ടര്‍മാരില്ലാത്തതാണ് ടീം ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി.
മിക്ക കളിക്കാരും പരുക്കില്‍ നിന്ന് മുക്തമാകുന്നതേ ഉള്ളുവെന്ന് ധോനി ചുണ്ടിക്കാട്ടി. എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നും ഞായറാഴ്ച എല്ലാവരും പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നും ധോനി പറഞ്ഞു. അന്തിമ ഇലവനെക്കുറിച്ച് സംസാരിക്കാന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല. യുവരാജ് നാഗ്പൂരില്‍ നടക്കുന്ന രണ്ടാം മത്സരത്തിലേ ഉണ്ടാകൂ എന്നും ധോണി പറഞ്ഞു.
സുദീര്‍ഘമായ ഷെഡ്യൂള്‍ തിരിച്ചുവരവിന് സഹായിക്കുമെന്ന് ധോനി പറഞ്ഞു. ആദ്യ ഗെയിമുകള്‍ നഷ്ടപ്പെട്ടാലും കളിയിലേക്ക് തിരികെയെത്താന്‍ മതിയായ സമയമുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
ഓസ്ട്രേലിയയെ പോലെ അഞ്ച് സ്പെഷ്യലിസ്റ്റ് ബൌളര്‍മാരെ വെച്ച് കളിക്കാനുള്ള ആഢംബരം ഇന്ത്യയ്ക്കില്ലെന്നും പാര്‍ട് ടൈം ബൌളര്‍മാരായിരിക്കും ഈ ജോലി നിര്‍വ്വഹിക്കുകയെന്നും ധോനി പറഞ്ഞു. വെങ്കടേഷ് പ്രസാദിനെയും റോബിന്‍ സിംഗിനെയും പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെയും ധോനി പ്രതികരിച്ചില്ല. നിലവില്‍ ഒരു കോച്ച് (ഗാരി കേര്‍സ്റ്റന്‍) ഉണ്ടെന്നും ഉള്ള സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച പ്രകടനത്തിന് ശ്രമിക്കുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.