ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » യൂനിസിന്‍റെ രാജി പിസിബി തള്ളി (PCB rejects Younus Khan's resignation)
Feedback Print Bookmark and Share
 
PRO
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം രാജിവെച്ചുകൊണ്ട് ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ നല്‍കിയ കത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തള്ളി. യൂനിസിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം അടുത്ത ലോകകപ്പ് വരെ നീട്ടിയതായും പിസിബി വ്യക്തമാക്കി.

പിസിബി ഭരണസമിതി യോഗത്തിന് ശേഷം ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയിലുയര്‍ന്ന കോഴ വിവാദങ്ങളാണ് യൂനിസിന്‍റെ രാജി വരെയുള്ള നാടകീയ സംഭവങ്ങളിലെത്തിച്ചത്.

ആരോപണത്തെ തുടര്‍ന്ന് കായിക മേഖലയ്ക്കായുള്ള പാര്‍‌ലമെന്‍ററി സമിതി വിഷയത്തില്‍ ഇടപെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരെയും സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും പാകിസ്ഥാന്‍ മനപ്പൂര്‍വ്വം മോശം പ്രകടനം കാഴ്ചവെച്ചതിന് തന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് കമ്മറ്റി ചെയര്‍മാന്‍ ജംഷെദ് ദസ്തി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വാദം കേള്‍ക്കലിന് വിളിച്ചുവരുത്തിയപ്പോഴായിരുന്നു യൂനിസിന്‍റെ രാജി.

എന്നാല്‍ രാജി അംഗീകരിക്കാതിരുന്ന പിസിബി തീരുമാനത്തില്‍ നിന്ന് യൂനിസിനെ വിലക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു. അടുത്ത ലോകകപ്പ് വരെ നായകസ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ മാത്രമേ തിരികെയുള്ളുവെന്ന് യൂനിസ് വ്യക്തമാക്കിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിസിബിയുടെ തീരുമാനമെന്നറിയുന്നു. ക്രിക്കറ്റിലെ വിവാദം പാകിസ്ഥാനിലെ രാഷ്ട്രീയകക്ഷികളും ഏറ്റുപിടിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍