ക്യാപ്റ്റന്‍ സ്ഥാനം വീണ്ടുമേറ്റെടുക്കുന്നതിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ യൂനിസ് ഖാനും വിലപേശലിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2011 ലോകകപ്പ് വരെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ മാത്രമേ ഇനി തിരികെയുള്ളുവെന്ന് യൂനിസ് അറിയിച്ചതായിട്ടാണ് വിവരം.
ചാമ്പ്യന്‍സ് ലീഗിലുയര്‍ന്ന കോഴ വിവാദത്തെ തുടര്‍ന്ന് രാജിവെച്ച യൂനിസിനെ തിരികെ വിളിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഇജാസ് ബട്ടും മറ്റുള്ളവരും ഭഗീരഥപ്രയ്നം നടത്തുകയാണ്. ഇത് മുന്‍ നിര്‍ത്തിയാണ് തന്‍റെ തീരുമാനം മാറ്റണമെങ്കില്‍ 2011 ലോകകപ്പ് വരെ തുടരാന്‍ അനുവദിക്കണമെന്ന് യൂനിസ് പിസിബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇജാസ് ബട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യൂനിസ് ഈ ആവശ്യമുന്നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ബോര്‍ഡ് കൂടി തീരുമാനമെടുക്കാതെ ഉറപ്പ് നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു ഇജാസ് ബട്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ചാമ്പ്യന്‍സ് ലീഗിലെ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ വൈസ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുമായി ആദ്യം ബോര്‍ഡ് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തിയതിലുള്ള അതൃപ്തിയും യൂനിസ് അറിയിച്ചു. വിവാദമുയര്‍ന്നപ്പോള്‍ ടീമിനെ സംരക്ഷിച്ചുകൊണ്ടുള്ള പരസ്യമായ നിലപാട് എടുക്കാത്തതിന് ബോര്‍ഡിനെയും യൂനിസ് വിമര്‍ശിച്ചിട്ടുണ്ട്.