ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » സന്ദീപ് പാട്ടീല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ (Sandeep Patil to replace Whatmore as NCA Director)
Feedback Print Bookmark and Share
 
ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായി മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സന്ദീപ് പാട്ടീലിനെ നിയമിച്ചു. അക്കാദമി ഡയറക്ടറായിരുന്ന ഡേവ് വാട്മോര്‍ രാ‍ജിവെച്ചതിനെ തുടര്‍ന്നാണ് നടപടി.

നവംബര്‍ ഒന്നുമുതല്‍ പാട്ടീല്‍ അക്കാ‍ദമി ഡയറക്ടറായി സ്ഥാനമേല്‍ക്കുമെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1983 ല്‍ ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമാണ് പാട്ടീല്‍. ഇടക്കാലത്ത് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായും പാട്ടീല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെനിയയും പാട്ടീല്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

ഐ‌സി‌എല്‍ ടീ‍മായ‍ മുംബൈ ചാമ്പ്‌സിനെയും പാട്ടീല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അമ്പത്തിയഞ്ചുകാരനായ വാട്മോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പരിശീലകനായി നിയമിതനായതായി വാര്‍ത്തയുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനായിരുന്ന വാട്മോര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍