ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » വാറ്റ്‌മോര്‍: റൈഡേഴ്സ് കോച്ച് (KKR appoint Whatmore as head-coach)
Feedback Print Bookmark and Share
 
PRO
ഏറെനാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്സ് പരിശീലകനെ കണ്ടെത്തി. നാഷണല്‍ ക്രിക്കറ്റ് അക്കാദമി പരിശീലകനായിരുന്ന ഡേവ് വാറ്റ്‌മോറായിരിക്കും അടുത്ത ഐ പി എല്‍ സീസണില്‍ റൈഡേഴ്സിനെ പരിശീലിപ്പിക്കുക. കഴിഞ്ഞ സീസണില്‍ റൈഡേഴ്സിനെ പരിശീലിപ്പിച്ച ഓസ്ട്രേലിയന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനന് പകരമായി എത്തുന്നതും മറ്റൊരു ഓസ്ട്രേലിയക്കാരനാണ്.

റൈഡേഴ്സ് പരിശീലക സ്ഥാനം ഏറ്റെടുക്കാനായി വാറ്റ്മോര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യപരിശീലക സ്ഥാനത്തുനിന്നും രാജിവച്ചിരുന്നുവെന്ന് ബി സി സി ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. വാറ്റ്മോറിന്‍റെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. ദേശീയ അക്കാദമി മുഖ്യ പരിശീലക സ്ഥാനത്തേക്ക് വാറ്റ്മോറിന്‍റെ പിന്‍‌ഗാമി ആരായിരിക്കുമെന്നകാര്യത്തില്‍ ബി സി സി ഐ മനസ് തുറന്നിട്ടില്ല.

1996ല്‍ ശ്രീലങ്കന്‍ പരിശീലകനായിരുന്ന വാറ്റ്മോര്‍ ലങ്കയ്ക്ക് ലോക കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് ബംഗ്ലാദേശ് പരിശീലകനായിരുന്നു വാറ്റ്മോര്‍. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കും നേരത്തെ വാറ്റ്‌മോറിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹത്തെ ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകനായി നിയമിക്കുകയായിരുന്നു.

കഴിഞ്ഞ ഐ പി എല്‍ സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായാണ് റൈഡേഴ്സ് ഫിനിഷ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് ബുക്കാനനെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. റൈഡേഴ്സ് പരിശീലകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റ്, റിച്ചാര്‍ഡ് പൈബസ്, ഡെര്‍മട്ട് റീവ്, ഡങ്കന്‍ ഫ്ലെച്ചര്‍, ലാല്‍‌ചന്ദ് രജ്‌പുത് എന്നിവരുടേ പേരും പരിഗണിച്ചിരുന്നു. വിജയ് ദാഹിയയെ റൈഡേഴ്സ് ഏതാനും ദിവസം മുമ്പ് സഹ പരിശീകലനായി നിയമിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍