ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » പരുക്ക്: ഓറം വിരമിക്കാനൊരുങ്ങുന്നു (Injury-hit Oram considering retirement: Report)
Feedback Print Bookmark and Share
 
പരുക്ക് അലട്ടുന്ന ന്യൂസിലാന്‍ഡ് ഓള്‍‌റൌണ്ടര്‍ ജേക്കബ് ഓറം കളി മതിയാക്കിയാലോ എന്ന ആലോചനയിലാണ്. പരുക്കിന്‍റെ പിടിയിലായ ജേക്കബ് ഓറം വിരമിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

തുടയ്ക്ക് പരുക്കേറ്റ് ചികിത്സയിലാണ് ഓറം. അടുത്ത ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് തന്‍റെ വിരമികല്‍ പ്രഖ്യാപിക്കുമെന്ന് സിഡ്നിയില്‍ നിന്നുള്ള ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അധികൃതരുമായി ഇക്കാര്യം ഓറം സംസാരിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

പരുക്കിനെ തുടര്‍ന്ന് 31കാരനായ ഓറമിന്‍റെ ഭാവി അവതാളത്തിലായി എന്നാണ് വിലയിരുത്തപ്പെടുന്നത്. പരുക്ക് മൂലം ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനു വേണ്ടി 33 ടെസ്റ്റുകളും 132 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ഈ ഓള്‍‌റൌണ്ടര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍