ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » പാകിസ്ഥാന്‍റെ കളികള്‍ ഇന്ത്യയില്‍ വേണ്ട: പിസിബി (PCB does not want Pak's WC matches in India)
Feedback Print Bookmark and Share
 
PRO
2011 ലോകകപ്പിലെ പാകിസ്ഥാന്‍റെ ഒരു മത്സരവും ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്യരുതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് അനൌദ്യോഗികമായി ആവശ്യപ്പെട്ടു. മത്സരങ്ങള്‍ ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്താല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, രാഷ്ട്രീയ സങ്കീര്‍ണ്ണതകളിലേക്ക് അത് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പിസിബിയുടെ ആവശ്യം.

ലാഹോര്‍ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെ 2011 ലോകകപ്പ് വേദികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മത്സരങ്ങള്‍ ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇന്ത്യയിലും നടത്താനാണ് ഐസിസി നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാന് അനുവദിച്ചിരുന്ന കളികള്‍ നിഷ്പക്ഷ വേദിയില്‍ നടത്താന്‍ അനുവദിക്കണമെന്ന പിസിബിയുടെ ആവശ്യവും നേരത്തെ അന്താരാ‍ഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ തള്ളിയിരുന്നു.

പാകിസ്ഥാന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലോ ബംഗ്ലാദേശിലോ നടത്തുന്നതാണ് കൂടുതല്‍ സൌകര്യപ്രദമെന്ന് പിസിബി നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം അടുത്ത കാലത്തായി ഏറെ വഷളായി വരികയാണ്. ലോകകപ്പ് വേദി നഷ്ടപ്പെടാന്‍ കാരണം ബിസിസിഐ ആണെന്ന് പാകിസ്ഥാന്‍ ആദ്യം മുതല്‍ ആരോപിക്കുന്നുണ്ടായിരുന്നു.

അടുത്തിടെ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഉയര്‍ന്ന കോഴ വിവാദം സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ കോച്ച് ഇന്‍‌തിഖാബ് ആലം ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം തുടരണോയെന്ന് പാകിസ്ഥാന്‍ പരിശോധിക്കണമെന്നും ആലം ആവശ്യപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍