ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ചലഞ്ചറില്‍ സച്ചിനില്ല (Tendulkar pulls out of Challenger Series)
 
PRO
വ്യാഴാഴ്ച ആരംഭിക്കുന്ന ചലഞ്ചര്‍ സീരീസില്‍ നിന്ന്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിന്‍മാറി. പിന്‍‌മാറ്റത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെ യുവരാജും ഇര്‍ഫാന്‍ പത്താനും ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പിന്‍മാറിയിരുന്നു.

ഇന്ത്യന്‍ നായകന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലൂ ടീമിലെ താരമാണ് സച്ചിന്‍. സച്ചിന് പകരം തമിഴ്നാട് ഓപ്പണര്‍ അഭിനവ് മുകുന്ദിനെ ഇന്ത്യ ബ്ലൂ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. അടുത്ത് നടന്ന ഇറാനി ട്രോഫിയില്‍ അഭിനവ് മികച്ച പ്രകടനം നടത്തിയിരുന്നു. ഇറാനി ട്രോഫിയില്‍ സെഞ്ച്വറി നേടിയ ഏകതാരമായിരുന്നു അഭിനവ്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ അഭിനവ് രണ്ടാമിന്നിംഗ്സില്‍ 126 റണ്‍സായിരുന്നു നേടിയത്.

കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്‍റിനിടെ ദക്ഷിണാഫ്രിക്കയില്‍ വെച്ച് സച്ചിന് ഭക്‍ഷ്യവിഷബാധയേറ്റിരുന്നു. ഹോട്ടല്‍ മുറിയില്‍ ബോധം കെട്ട് വീണതിനെ തുടര്‍ന്ന് സച്ചിന് നിസ്സാരപരുക്കും പറ്റിയിരുന്നു. ഇത് മൂലം സച്ചിന് വിശ്രമം അനുവദിച്ചതാണോ എന്ന് വ്യകതമല്ല. ഓസ്ട്രേലിയയ്ക്ക് എതിരെ നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി സച്ചിന് വിശ്രമം അനുവദിച്ചതാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

പരുക്ക് മൂലമാണ് യുവരാജും ഇര്‍ഫാനും ടൂര്‍ണ്ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. യുവിക്ക് പകരം മഹാരാഷ്ട്ര താരം അമേയ ശ്രികാന്തെയും ഇര്‍ഫാന് പകരം ഹിമാചല്‍ പ്രദേശിന്‍റെ മീഡിയം പേസര്‍ വിക്രം ജീത് മാലികിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ റെഡും സുരേഷ്‌ റെയ്നയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഗ്രീനുമാണ് ചലഞ്ചര്‍ സീരീസിലെ മറ്റ് ടീമുകള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍