ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ടോഫല്‍ അക്‍മലിനോട് മാപ്പു പറഞ്ഞു (Simon Taufel apologises to Akmal)
 
PRO
ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതിന് പാകിസ്ഥാന്‍ താരം ഉമര്‍ അക്മലിനോട് അമ്പയര്‍ സൈമണ്‍ ടോഫല്‍ മാപ്പു പറഞ്ഞു. അമ്പയറുടെ തീരുമാനത്തില്‍ അക്മല്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അമ്പയര്‍മാര്‍ മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന് പരാതി നല്‍കിയിരുന്നു.

ഇത് പരിഗണിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അക്മലിനെ പുറത്താക്കിയതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിനുശേഷമാണ് ടോഫല്‍ മാപ്പു പറഞ്ഞത്. ടോഫല്‍ എല്‍ ബി ഡബ്ലിയു വിധിച്ച പന്ത് അക്മലിന്‍റെ ബാറ്റില്‍ തട്ടിയിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു.

യോഗത്തില്‍ പാക് കോച്ച് ഇന്‍തികാബ് ആലം ടോഫലിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോഫല്‍ സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കാനായി ഓരോ തീരുമാനത്തിന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ കാണിക്കണമെന്ന് ആലം പറഞ്ഞു.

സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അമ്പയര്‍ സൈമണ്‍ ടോഫലിന്‍റെ സംശയാസ്പദമായ തീരുമാനമാണ് പാകിസ്ഥാന്‍റെ പുറത്താക്കലിന് കാരണമെന്ന് മുന്‍ ടെസ്റ്റ് താരം ബാസിത് അലി നേരത്തെ ആരോപിച്ചിരുന്നു.

ടോഫലിന്‍റെ തീരുമാനത്തിലൂടെ 30-40 റണ്‍സെങ്കിലും അധികം നേടാനുളള അവസരമാണ് പാകിസ്ഥാന് നഷ്ടമായത്. മത്സരത്തിന്‍റെ ഗതി മാറ്റിയ തീരുമാനമായിരുന്നു അത്. അര്‍ധ സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന അക്മല്‍ പുറത്തായതോടെ പാകിസ്ഥാന്‍ ബാറ്റിംഗ്നിര തകരുകയും താരതമ്യേന ചെറിയ സ്കോറില്‍ ഒതുങ്ങുകയും ചെയ്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍