ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഗാംഗുലി നയിക്കണമെന്ന് വിദേശ താരങ്ങള്‍ (Ganguly the best man for KKR captaincy, say foreign recruits)
 
PRO
ഐ പി എല്‍ മൂന്നാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ സൌരവ് ഗാംഗുലി തന്നെ നയിക്കണമെന്ന് ടീമിലെ വിദേശതാരങ്ങള്‍. ഗാംഗുലിയുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് ദക്ഷിണാഫ്രിക്കന്‍ താരംവാന്‍ വൈക്കും ഓസീസ് താരം ബ്രാഡ് ഹോഡ്ജും അഭിപ്രായപ്പെട്ടു.

ക്രിക്കറ്റിനെക്കുറിച്ച് ഇത്രയും അവഗാഹമുള്ള ഗാംഗുലിക്ക് കീഴില്‍ കളിക്കാനായാല്‍ താ‍ന്‍ സന്തുഷ്ടനാണെന്ന് ഹോഡ്ജ് പറഞ്ഞു. ഇതുവരെ ഗാംഗുലിക്ക് കിഴില്‍ കളിക്കാനാവാത്തതില്‍ വിഷമമുണ്ട്. ഇതിനായുള്ള അവസരത്തിനായി കത്തിരിക്കുകയാണെന്നും ഐ പി എല്‍ രണ്ടാം സീസണി റൈഡേഴ്സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഹോഡ്ജ് പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ചും പ്രാദേശിക കളിക്കാരെക്കുറിച്ചും പിച്ചുകളെക്കുറിച്ചുമെല്ലാം ഗാംഗുലിക്ക് വ്യക്തമായ ധാരണയുണ്ട്. അതിനാല്‍ നായകസ്ഥാനത്തേക്ക് മറ്റൊരു പേര് പരിഗണിക്കേണ്ട കാര്യമില്ല. മുന്‍ പാക് താരം വസീം അക്രം റൈഡേഴ്സ് കോച്ചായേക്കുമെന്ന വാര്‍ത്ത സത്യമാവണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വാന്‍ വൈക്കും ഹോഡ്ജും പറഞ്ഞു. അക്രവും ഗംഗുലിയും ചേര്‍ന്നാല്‍ റൈഡേഴ്സിന് വിജവീഥിയില്‍ തിരിച്ചെത്താനാവുമെന്നും ഹോഡ്ജ് വ്യക്തമാക്കി.

ഐ പി എല്‍ ആദ്യ എഡിഷനില്‍ റൈഡേഴ്സ് നായകനായിരുന്ന ഗാംഗുലിയെ മാറ്റി മക്കല്ലത്തെ രണ്ടാം എഡിഷനില്‍ നായകനാക്കിയിരുന്നു. എന്നാല്‍ രണ്ടാം ഏഡിഷനില്‍ റൈഡേഴ്സ് ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതിനെതുടര്‍ന്ന് മക്കല്ലം നായകപദവി രാജിവച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍