തന്‍റെ കരിയറില്‍ ഇനിയൊരു പരുക്കിന് സ്ഥാനമില്ലെന്ന് ഇംഗ്ലണ്ട് താരം ആന്‍ഡ്ര്യു ഫ്ലിന്‍റോഫ്. ഇനി പരുക്കേറ്റാന്‍ താന്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും രാജിവക്കുമെന്നും ഫ്രെഡ്ഡി പറഞ്ഞു. വലതു കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഫ്ലിന്‍റോഫ് ഇപ്പോള്‍ ദുബായില്‍ ചികിത്സയിലാണ്.
ഒരു തവണകൂടി പരുക്കേറ്റാല്‍ എന്‍റെ കഥ കഴിഞ്ഞു. ശസ്ത്രക്രിയ എന്‍റെ കരിയര്‍ വെട്ടിച്ചുരുക്കി. എങ്കിലും എന്‍റെ പരമാവധി നേടാന്‍ ഞാന്‍ ശ്രമിക്കും-ഫ്ലിന്‍റോഫ് പറഞ്ഞു. 13 വയസുമുതല്‍ പരുക്ക് എന്‍റെ കൂടെയുണ്ട്. അതിനുശേഷം തന്‍റെ ബൌളിംഗ് ഒരിക്കലും ശരിയായ ട്രാക്കിലായിട്ടില്ലെന്നും ഫ്ലിന്‍റോഫ് വ്യക്തമാക്കി.
പരുക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയൊടെ ഫ്ലിന്‍റോഫ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. താന്‍ ഇനി ഒരിക്കലും ക്രിക്കറ്റ്ബ്ഗ്രൌണ്ടിലേക്ക് തിരിച്ചെത്തില്ലെന്ന് ഫ്ലിന്‍റോഫ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
എങ്കിലും ഇംഗ്ലണ്ടിനായി ഒരു ലോകകപ്പില്‍ കൂടി കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഫ്ലിന്‍റോഫ് വ്യക്തമാക്കിയിരുന്നു. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഫ്ലിന്‍റോഫ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.