നോട്ടിംഗ്ഹാം, വെള്ളി, 18 സെപ്റ്റംബര്‍ 2009( 15:07 IST )
PRO
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആറാം മത്സരവും തോറ്റ് ചരിത്ര പരാജയത്തിനരികെ നില്‍ക്കുന്ന സാഹചര്യത്തില്‍ ടീമംഗങ്ങളോട് ശരിയായ രീതിയില്‍ കളിക്കാന്‍ ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ സ്ട്രോസ്. ഇന്നലെ നടന്ന മത്സരത്തില്‍ 111 റണ്‍സിന് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍റെ നിര്‍ദ്ദേശം. രണ്ട് ടീമുകളുടെ ഏകദിന പരമ്പരയില്‍ ഇതുവരെ ഒരു ടീമും ഇതുവരെ 7-0ത്തിന് വിജയിച്ചിട്ടില്ല. ആറ് മത്സരങ്ങള്‍ തോറ്റ ഇംഗ്ലണ്ട് ഞായറാഴ്ച ഒരു അനാവശ്യ ചരിത്രത്തിനരികെയാണെന്നാണ് ഓസ്ട്രേലിയ കണക്കുകൂട്ടുന്നത്. ആറ് മത്സരങ്ങളിലെ പരാജയം തന്നെ നാണക്കേടാണ്. കഴിവ് തെളിയിക്കാന്‍ ഒന്നിലധികം അവസരം ടീമിന് ലഭിച്ചതാണ്. ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിന്‍റെ മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മത്സരം തുടങ്ങി രണ്ടാമത്തെ പന്തില്‍ത്തന്നെ സ്ട്രോസ് പുറത്തായിരുന്നു. എന്നാല്‍, തന്‍റെ പുറത്താകല്‍ മറ്റൊരു ബാറ്റിംഗ് ‘ഹൊറര്‍ ഷോ’യ്ക്ക് കാരണമായത് പൊറുക്കാവുന്ന കാര്യമല്ലെന്ന് സ്ട്രോസ് പറഞ്ഞു. അടുത്തയാഴ്ച ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാനിരിക്കെ ടിമിന്‍റെ ആത്മവിശ്വാസത്തിനേറ്റ അടിയാണ് പരാജയം. താന്‍ ആകെ ആശങ്കാകുലനായിപ്പോയെന്ന് സ്ട്രോസ് പറഞ്ഞു.