നോട്ടിംഗ്ഹാം, ബുധന്‍, 16 സെപ്റ്റംബര്‍ 2009( 17:14 IST )
PRO
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും ഓള്‍ റൌണ്ടര്‍ ആന്‍ഡ്ര്യു ഫ്ലിന്‍റോഫ് ഇപ്പോഴും ഇംഗ്ലണ്ടിന്‍റെ സ്വത്താണെന്ന് നായകന്‍ ആന്‍ഡ്ര്യു സ്ട്രോസ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ സെന്‍ട്രല്‍ കോണ്ട്രാക്ട് ഫ്ലിന്‍റോഫ് നിരസിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സ്ട്രോസ്.
ഫ്ലിന്‍റോഫ് കരാര്‍ നിരസിക്കാനുള്ള കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ല. ഇക്കാര്യത്തില്‍ അദ്ദേഹവുമായി എനിക്ക് നേരിട്ട് സംസാരിക്കണം. ഇതിനുശേഷം മാത്രമേ ഭാവിയില്‍ ഫ്ലിന്‍റോഫ് ഇംഗ്ലണ്ടിനുവേണ്ടി കളിക്കുമോ എന്ന് പറയാനാവൂവെന്നും സ്ട്രോസ് പറഞ്ഞു.
ഫ്ലിന്‍റോഫ് കളിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അത് ഇംഗ്ലണ്ടിന് വലിയൊരു മുതല്‍ക്കൂട്ടാവുമെന്നും സ്ട്രോസ് പറഞ്ഞു. പരുക്കിനെ തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഫ്ലിന്‍റോഫ് ഇ സി ബി അനുവദിച്ച സെന്‍ട്രല്‍ കോണ്ട്രാക്ട് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ പണം പറ്റുന്ന വിദേശകളിക്കാരനാണ് ഫ്ലിന്‍റോഫ്.