ആഷസ് അവസാന മത്സരം ഇന്ന്

ലണ്ടന്‍, വ്യാഴം, 20 ഓഗസ്റ്റ് 2009( 10:57 IST )
ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് ഓസീസിനെ നേരിടും. ഇരുടീമുകളും ഒരോ മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിക്കുന്നതിനാല്‍ ഈ ടെസ്റ്റിലെ വിജയിയായിരിക്കും ആഷസ് കിരീടം ചൂടുക.
ആദ്യം പിന്നിട്ടുനില്‍ക്കുകയായിരുന്നെങ്കിലും ഹെഡിങ്‌ലെയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസീസ്. ഇംഗ്ലണ്ട് ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫിന്‍റെ അവസാന ടെസ്റ്റ് മത്സരമാണിത്. അതുകൊണ്ട് തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും തങ്ങളെ തൃപ്തരാക്കില്ലെന്ന് ഇംഗ്ലണ്ട് തറപ്പിച്ചുപറയുന്നു.
ഓവലിലാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ഓപ്പണര്‍മാരെ ആദ്യം തന്നെ പറഞ്ഞുവിടാന്‍ കഴിഞ്ഞാല്‍ വിജയം സുനിശ്ചിതമാണെന്ന് ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് പറയുന്നു. പിന്നെ ട്രോട്ടും,ബെല്ലും, കോളിംഗ്‌വുഡും ഉള്‍പ്പെടുന്ന മധ്യനിര കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്നും പോണ്ടിംഗ് വിലയിരുത്തുന്നു.