പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > അമ്പയര്‍മാര്‍ക്കെതിരെ ഓസീസ് ബോര്‍ഡും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമ്പയര്‍മാര്‍ക്കെതിരെ ഓസീസ് ബോര്‍ഡും
രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസീസിനെതിരെ വിവാദപരമായ തീരുമാനങ്ങളെടുത്ത അമ്പയര്‍മാര്‍ക്കെതിരെ പരാതിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്തെത്തി. ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്ര്യൂ സ്ട്രോസെടുത്ത ക്യാച്ച് സംബന്ധിച്ചാണ് പരാതി. അമ്പയര്‍മാര്‍ക്കെതിരായ പരാതി ഐ സി സിയെ അറിയിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് പറഞ്ഞു.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍ ഫിലിപ്പ് ഹ്യൂസിനെ പുറത്താക്കാനായി ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്ര്യു സ്ട്രോസെടുത്ത ക്യാച്ച് നിലത്തു തട്ടിയിരുന്നതായി ടെലിവിഷന്‍ റിപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇത് തേര്‍ഡ് അമ്പയര്‍ക്ക് വിടാതെ ഫീല്‍ഡ് അമ്പയര്‍മാരായ റൂഡി കേര്‍ട്സണും ബില്ലി ഡോക്ട്രോവും ചര്‍ച്ച ചെയ്തതിനു ശേഷം ഹ്യൂസിനെ ഔട്ട് വിധിക്കുകയായിരുന്നു.

അതേസമയം ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോള്‍ രവി ബൊപാരയെ പുറത്താക്കാനാ‍യി നഥാന്‍ ഹൌറിറ്റ്സെടുത്ത ക്യാച്ച് തേര്‍ഡ് അമ്പയര്‍ക്ക് വിടാന്‍ കേര്‍ട്സണും ഡോക്ട്രോവും തീരുമാനിച്ചതാണ് ഓസീസിനെ ചൊടിപ്പിച്ചത്. ഇത്തരം രണ്ട് നയങ്ങള്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് യോജിച്ചതല്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പരാതിയില്‍ പറയുന്നു.

ആദ്യം സ്ലിപില്‍ സ്ട്രോസെടുത്ത ക്യാച്ച് ശരിയായിരുന്നു എന്ന് തോന്നിയതു കൊണ്ടാണ് അമ്പയര്‍ ബില്ലി ഡോക്ട്രോവ് ഔട്ട് വിളിച്ചതെന്നും എന്നാല്‍ ബൊപാരയുടെ ക്യാച്ച് അമ്പയര്‍മാര്‍ക്ക് സംശയം തോന്നിയതിനാലാണ് തീരുമാനം ടി വി അമ്പയര്‍ക്ക് വിട്ടതെന്നും മാച്ച റഫറി ജെഫ് ക്രോ പറഞ്ഞു.

സ്ട്രോസിന്‍റെ ക്യാച്ചില്‍ ഹ്യൂസ് പുറത്താകുമ്പോള്‍ കൂടെയുണ്ടായിരുന്ന നായകന്‍ റിക്കി പോണ്ടിംഗ് തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനായി കാത്ത് നില്‍ക്കാന്‍ ഹ്യൂസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തേര്‍ഡ് അമ്പയര്‍ക്ക് വിടാതെ ഫീല്‍ഡ് അമ്പയര്‍മാര്‍ തന്നെ ഹ്യൂസിനെ ഔട്ട് വിധിക്കുകയായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആദായ നികുതിയിലും സച്ചിന്‍ നമ്പര്‍ വണ്‍
ഓവര്‍ നിരക്ക് ഇംഗ്ലണ്ടിന് പിഴ
മാലിക്കിന് സെഞ്ച്വറി
അസഭ്യവര്‍ഷം: കനേരിയയ്ക്ക് താക്കീത്
കളിക്കാരുടെ സമീപനത്തിനെതിരെ കേര്‍ട്സണ്‍
ഒന്നാം റാങ്കിനേക്കാള്‍ തിളക്കം അര്‍ജുനയ്ക്ക്: ഗംഭീര്‍