പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ക്യാച്ച്: ഓണ്‍ ഫീല്‍‌ഡ് അമ്പയര്‍ തീരുമാനിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്യാച്ച്: ഓണ്‍ ഫീല്‍‌ഡ് അമ്പയര്‍ തീരുമാനിക്കും
സംശയകരമായ ക്യാച്ചുകളുടെ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടാനുള്ള അധികാരം ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് തന്നെയാണെന്ന് ഐ സി സി അറിയിച്ചു. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ചില ക്യാച്ചുകള്‍ സംബന്ധിച്ചുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ഐ സി സി വിശദീകരണവുമായി രംഗത്ത് വന്നത്.

രണ്ടാം ആഷസ് ടെസ്റ്റില്‍ മൂന്നാം ദിനം ഓസീസ് താരം ഹൌരിറ്റ്സെടുത്ത ക്യാച്ച് തീരുമാനം ഫീല്‍ഡ് അമ്പയര്‍മാരായ റൂഡി കേട്സണും ബില്ലി ഡോക്ടറോവും മൂന്നാം അമ്പയറുടെ തീരുമാനത്തിന് വിട്ടിരുന്നു. റീപ്ലേകളില്‍ രവി ബൊപാര ഔട്ടല്ലെന്ന് വ്യക്തമാകുകയും ചെയ്തു.

എന്നാല്‍, നാലം ദിനം ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്ര്യൂ ട്രോസെടുത്ത ക്യാച്ച് മൂന്നാം അമ്പയര്‍ക്ക് വിടാതെ ഫീല്‍ഡ് അമ്പയര്‍മാര്‍ തന്നെ തീരുമാനമെടുത്തത് വിവാദമായിരുന്നു. ഫിലിപ്പ് ഹ്യൂസിനെ ഔട്ടാക്കാനായി സ്ട്രോസ് എടുത്ത ക്യാച്ചില്‍ പന്ത് നിലത്തു വീണിരിന്നുവെന്ന് ടിവി റീപ്ലേകളില്‍ വ്യക്തമായിരുന്നു.

സംശയപരമായ ക്യാച്ചാണെങ്കില്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടാനുള്ള അധികാരം ഫീല്‍ഡിലെ ഇരു അമ്പയര്‍മാര്‍ക്കും ഉണ്ടായിരിക്കണമെന്ന് ഐ സി സി മാച്ച് റഫറി ജെഫ് ക്രോയും അഭിപ്രായപ്പെട്ടു. രണ്ടാം ആഷസ് ടെസ്റ്റില്‍ ഫ്ലിന്‍റോഫിന്‍റെ പന്തില്‍ സൈമണ്‍ കാറ്റിച്ച്, ആന്‍ഡേഴ്സണ്‍ എന്നിവര്‍ പുറത്തായത് വിവാദത്തിന് വഴിത്തെളിയിച്ചിരുന്നു. മത്സരത്തില്‍ ഓസ്ട്രേലിയ തോറ്റതോടെ വിവാദങ്ങള്‍ക്ക് എരിവ് കൂടുകയും ചെയ്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തെറ്റ് തിരുത്തുമെന്ന് പോണ്ടിംഗ്
ബംഗ്ലാദേശിന് ചരിത്രജയം, ആദ്യപരമ്പര
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിന് ചരിത്ര വിജയം
മക്ഗ്രൊ എക്കാലത്തെയും മികച്ച ഓസീസ് ടീമില്‍
കേര്‍ട്സണതിരെ ഓസീസ് മാധ്യമങ്ങള്‍
വിന്‍ഡീസിനെക്കാള്‍ മികച്ചത് തന്‍റെ ക്ലബ്ബെന്ന് ബ്രാവൊ