പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > വാസ് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാസ് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഒരു ദശകകത്തിലേറെയായി ലങ്കന്‍ പേസ് ബൌളിംഗിന്‍റെ മുന്നണിപ്പോരാളിയായിരുന്ന ചാമിന്ദാ വാസ് ഓറ്റുവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരാ ടെസ്റ്റ് പരമ്പരയോടെ താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാസ് പറഞ്ഞു. എന്നാല്‍ 2011 ലോകകപ്പിലെ ഏകദിനങ്ങളിലും ട്വന്‍റി-20 മത്സരങ്ങളിലു തുടര്‍ന്നും കളിക്കുമെന്നും വാസ് പറഞ്ഞു.

വാസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് ശ്രിലങ്കന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ അഷാന്ത ഡി മെല്‍ കഴിഞ്ഞ ആഴ്ച അറിയിഛിരുന്നെങ്കില്‍ വാസ് ഇത് നിഷേധിക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ലങ്കന്‍ ടീമില്‍ വാസ് ഉണ്ടായിരുന്നില്ല. എന്നാല്‍ മുന്നാം ടെസ്റ്റിനുളള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴേ വാസിന് വിരമിക്കാന്‍ സൌകര്യമൊരുക്കാനാണിതെന്ന് വ്യക്തമായിരുന്നു.ഇതോടെ വാസിന്‍റെ 15 വര്‍ഷം നീണ്ട് ടെസ്റ്റ് കരിയറിന് തിരശീല വീഴുകയാണ്.

ലങ്കയ്ക്കായി 110 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വാസ് 29.40 ശരാശരിയില്‍ 354 വിക്കറ്റുകളും 24.48 റണ്‍സ് ശരാശരിയില്‍ 3085 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 322 ഏകദിനങ്ങളില്‍ നിന്ന് 400 വിക്കറ്റാണ് വാസിന്‍റെ സമ്പാദ്യം
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അക്തര്‍ ലങ്കന്‍ പര്യടനത്തിനില്ല
ലോര്‍ഡ്സില്‍ ഇംഗ്ലീഷ് ആധിപത്യം
എല്ലാം മറന്ന് സച്ചിനും കാംബ്ലിയും
ഓസ്ട്രേലിയ 215ന് പുറത്ത്
അക്തര്‍ കായികക്ഷമതാ പരിശോധനയ്ക്ക് വിധേയനായി
സച്ചിനും കാംബ്ലിയും വേദി പങ്കിടും