പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > അമ്പയറിംഗ്: ഇരുന്നൂറിന്‍റെ മികവുമായി കോര്‍റ്റ്സന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമ്പയറിംഗ്: ഇരുന്നൂറിന്‍റെ മികവുമായി കോര്‍റ്റ്സന്‍
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇരുനൂറ് മത്സരങ്ങള്‍ നിയന്ത്രിച്ച ആദ്യ അമ്പയറായി ദക്ഷിണാഫ്രിക്കയുടെ റൂഡി കോര്‍റ്റ്സന്‍ ചരിത്രം കുറിച്ചു. ക്ലോന്ററഫ് ക്രിക്കറ്റ് ക്ലബ് ഗ്രൌണ്ടില്‍ നടക്കുന്ന അയര്‍ലണ്ട് കെനിയ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് കോര്‍റ്റ്സന്‍ 200 തികച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1992ല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരമാണ് കോര്‍റ്റ്സന്‍ ആദ്യമായി നിയന്ത്രിച്ചത്. ക്രിക്കറ്റ് മൈതാനങ്ങളില്‍ ഏവരും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അറുപതുകാരനായ കോര്‍റ്റ്സന്‍.

ടെസ്റ്റില്‍ ഇതുവരെ 99 മത്സരങ്ങള്‍ കോര്‍റ്റ്സന്‍ നിയന്ത്രിച്ചിട്ടുണ്ട്. ജൂലൈ 16 ന് നടക്കുന്ന ഓസീസ്- ഇംഗ്ലണ്ട് രണ്ടാം ആഷസ് ടെസ്റ്റ് കൂടി നിയന്ത്രിക്കുന്നതോടെ കോര്‍റ്റ്സന്‍ ടെസ്റ്റില്‍ സെഞ്ച്വറി തികയ്ക്കും. സ്റ്റീവ് ബക്നര്‍ക്ക് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന അമ്പയര്‍ കൂടിയാണ് കോര്‍റ്റ്സന്‍. സ്റ്റീവ് ബക്നര്‍ ഇതുവരെയായി 128 ടെസ്റ്റും 181 ഏകദിനങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.

2002 മുതല്‍ ഐ സി സി അമ്പയര്‍മാരുടെ എമിറേറ്റ്സ് എലൈറ്റ് പാനലില്‍ കോര്‍റ്റ്സന്‍ അംഗമാണ്. 1999, 2003, 2007 ലോകകപ്പ് മല്‍സരങ്ങളില്‍ കോര്‍റ്റ്സന്‍ അമ്പയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വര്‍ഷം നടന്ന രണ്ടാം ട്വന്‍റി-20യിലും കോര്‍റ്റ്സന്‍ കളി നിയന്തിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചരിത്ര വിജയം തേടി ശ്രീലങ്ക
ബംഗ്ലാദേശ് 238ന് പുറത്ത്
പാക് എ ടീമിനെ ഇഖ്ബാല്‍ നയിക്കും
ആഷസ്: ഓസീസിന് ലീഡ്
ബംഗ്ലാദേശ് പരമ്പര: ആദ്യദിനം മഴയില്‍ മുങ്ങി
വിന്‍ഡീസ് ബോര്‍ഡ് വിട്ടുവീഴ്ചയ്ക്കില്ല