പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ചരിത്ര വിജയം തേടി ശ്രീലങ്ക
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചരിത്ര വിജയം തേടി ശ്രീലങ്ക
ശ്രീലങ്ക - പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ കൊളംബോയില്‍ നടക്കും. രണ്ടാം ടെസ്റ്റിലും വിജയം നേടി പാകിസ്ഥാന് മേല്‍ പരമ്പരയില്‍ സമ്പൂര്‍ണ ആധിപത്യം നേടുക എന്ന ലക് ഷ്യത്തോടെയായിരിക്കും ലങ്കന്‍ ടീം നാളെ കളത്തിലിറങ്ങുക.

പരുക്കില്‍ നിന്ന് മോചിതനായിട്ടില്ലാത്ത മുത്തയ്യ മുരളീധരന്‍റെ അഭാവം ടീമിനെ അലട്ടുന്നുണ്ടെങ്കിലും ആദ്യ മല്‍സരത്തിലെ 50 റണ്‍സിന്‍റെ നാടകീയ വിജയം നല്‍കിയ ആത്മവിശ്വാസം ലങ്കന്‍ നിരയ്ക്ക് കൈമുതലായിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ കുമാര്‍ സംഗക്കാര തന്‍റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ലക് ഷ്യമിടുന്നത്.

പാകിസ്ഥാനെ സംബന്ധിച്ച് രണ്ടാം ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാനാവില്ല. ആദ്യ ടെസ്റ്റില്‍ വിജയം കൈവഴുതി പോയെങ്കിലും വരും മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്താനാവുമെന്ന പ്രതീക്ഷയിലാണവര്‍. ലങ്കന്‍ ബാറ്റിംഗിനെ വരിഞ്ഞ് മുറുക്കാന്‍ പാകത്തിലുള്ള മികച്ച ബൌളിംഗ് നിര അവര്‍ക്ക് കൈമുതലായിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും ലങ്കന്‍ സ്കോര്‍ 300 കടക്കാതെ നിയന്ത്രിക്കാന്‍ പാക് ബൌളര്‍മാര്‍ക്ക് കഴിഞ്ഞു. ഇതിനോടൊപ്പം ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ വരുത്തുന്ന പിഴവുകള്‍ സമര്‍ത്ഥമായി മുതലെടുക്കാനായാല്‍ വിജയം പാകിസ്ഥാന് അന്യമാവില്ല.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 50 റണ്‍സിനാണ് ശ്രീലങ്ക ജയിച്ചത്. ജയിക്കാന്‍ 177 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 117 റണ്‍സിന് അവിശ്വസനീയമായി പുറത്താവുകയായിരുന്നു. എട്ടു വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 97 റണ്‍സ് കൂടി മതിയായിരുന്ന അവസ്ഥയിലാണ് പാക് പ്രതീക്ഷകള്‍ മെന്‍ഡിസും തുഷാരയും ചേര്‍ന്ന് എറിഞ്ഞ് തകര്‍ത്തത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബംഗ്ലാദേശ് 238ന് പുറത്ത്
പാക് എ ടീമിനെ ഇഖ്ബാല്‍ നയിക്കും
ആഷസ്: ഓസീസിന് ലീഡ്
ബംഗ്ലാദേശ് പരമ്പര: ആദ്യദിനം മഴയില്‍ മുങ്ങി
വിന്‍ഡീസ് ബോര്‍ഡ് വിട്ടുവീഴ്ചയ്ക്കില്ല
ഗവാസ്കര്‍ അറുപതിന്‍റെ നിറവില്‍