ശ്രീലങ്കന്‍ പര്യടനത്തിനുള്ള പാകിസ്ഥാന്‍ എ ടീമിനെ ഫൈസല്‍ ഇഖ്ബാല്‍ നയിക്കും. ഓഗസ്റ്റ് രണ്ടിനാണ് പര്യടനം ആരംഭിക്കുക.
എ ടീം ഓസ്ട്രേലിയയില്‍ പര്യടനം നടത്തുകയും ഏതാനും കളിക്കാര്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെ വളരെ നേരത്തെ ധൃതിപിടിച്ച് ടീമിനെ പ്രഖ്യാപിച്ചത് ക്രിക്കറ്റ് നിരീക്ഷകരെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ലെന്നതും ബോര്‍ഡ് നിയമിച്ച താല്‍ക്കാലിക സംവിധാനമാണ് കാര്യങ്ങള്‍ നോക്കി നടത്തുന്നതുമെന്നിരിക്കെ ഇപ്പോഴത്തെ ടീം പ്രഖ്യാപനം ഏറെ ആശയ കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
അതിനിടെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ജൂലൈ 21നകം നിയമിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ടീം അംഗങ്ങള്‍: ഖാലിദ് ലത്തീഫ്, ഉമര്‍ അമീന്‍, അസ്ഹര്‍ അലി, ഖുറാം മന്‍സൂര്‍, ഉമര്‍ അക്മല്‍, ഫൈസല്‍ ഇഖ്ബാല്‍ (ക്യാപ്റ്റന്‍), ഫഹദ് ഇഖ്ബാല്‍, ഷഹരിയര്‍ ഖാനി, സര്‍ഫറസ് അഹമ്മദ്, മുഹമ്മദ് തല്‍ഹ, വഹബ് റിയാസ്, യാസിര്‍ ഷാ, നവീദ് ആരിഫ്, ഫഹദ് മസൂദ്, നയ്യാര്‍ അബ്ബാസ്, അബ്ദുള്‍ റഹ്മാന്‍. |